Latest News

ബേളൂര്‍ ശിവക്ഷേത്രശിവരാത്രി ആറാട്ട്: എഴുന്നള്ളത്തും നഗരപ്രദക്ഷിണവും നടന്നു

കാഞ്ഞങ്ങാട്: ഒടയംചാല്‍ ബേളൂര്‍ ശിവക്ഷേത്രശിവരാത്രി ആറാട്ട് മഹോല്‍സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്തും തുടര്‍ന്ന് നഗരപ്രദക്ഷിണവും നടന്നു.മുത്തുക്കുടയെന്തിയ വനിതകളുടെ അകമ്പടിയോടെ നടന്ന ചടങ്ങ് വര്‍ണാഭമായിരുന്നു. അട്ടേങ്ങാനം ഒടയംചാല്‍, ചക്കിട്ടടുക്കം നായക്കയം, കുഞ്ഞികൊച്ചി വഴി ക്ഷേത്രത്തില്‍ തിരികെ പ്രവേശിച്ചു നിരവധിസ്ഥലങ്ങളില്‍ സ്വീകരണചടങ്ങുകളുണ്ടായിരുന്നു.
മഹാശിവരാത്രി ദിനത്തില്‍ ആറുമണിമുതല്‍ കണികാണിക്കല്‍, ഗണപതി ഹോമം തുടങ്ങി വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 9 ന് തബല പഠിക്കുന്ന കുട്ടികളുടെ അരങ്ങേറ്റം. ഉച്ചയ്ക്ക് 1 മണിക്ക് ചന്ദ്രകുമാര്‍ മുല്ലച്ചേരി ആധ്യാത്മിക പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചുമുതല്‍ ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, പഞ്ചവാദ്യസേവ, വസന്തമണ്ഡലത്തില്‍ പൂജ, നൃത്തോത്സവം. തുടര്‍ന്ന് കൊടിയിറക്കത്താടെ ഉത്സവത്തിന് പരിസമാപ്തിയാ­കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.