Latest News

തൊടുപുഴയില്‍ നാട്ടുകാരുടെ ഉറക്കംകെടുത്തി ബ്ലാക്ക്മാന്‍ കഥകള്‍ പ്രചരിക്കുന്നു

തൊടുപുഴ: നാട്ടുകാരുടെ ഉറക്കംകെടുത്തി ബ്ലാക്ക്മാന്‍കഥകള്‍ പ്രചരിക്കുന്നു. സ്‌കൂള്‍ കുട്ടികളുടെയും കോളജ് വിദ്യാര്‍ഥികളുടെയും വീട്ടമ്മമാരുടെയും യുവാക്കളുടെയും എല്ലാം ഇടയില്‍ പ്രചരിക്കുന്നത് ഓരോരോ കഥകളാണ്. ബ്ലാക്ക്മാന്‍ കഥകള്‍ സജീവമായതോടെ രാത്രി സുഖം തേടിയിറങ്ങുന്നവരും ലഹരിതേടി ഇറങ്ങുന്നവരെയുമെല്ലാം നാട്ടുകാര്‍ കൈയോടെ പൊക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതോടെ നാളുകളായി നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന ബ്ലാക്ക്മാന്‍മാരുടെ മുഖംമൂടി അഴിഞ്ഞു വീണുതുടങ്ങിയിരിക്കുകയാണ്.
തൊടുപുഴ താലൂക്കിലെ കരിങ്കുന്നത്താണ് ഏറ്റവും കൂടുതല്‍ നാട്ടുകാരെ ഭീതിപ്പെടുത്തിയ ബ്ലാക്ക്മാന്റെ ശല്യം ഉണ്ടായത്. ബര്‍മുഡ ധരിച്ചെത്തുന്ന ബ്ലാക്ക്മാന്‍ വീടുകളിലെത്തി വാതിലില്‍ ശക്തിയായി ചവിട്ടി ശബ്ദമുണ്ടാക്കുകയും വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തിറങ്ങുമ്പോള്‍ ഓടി രക്ഷപ്പെടുകായുമാണ് ചെയ്യുന്നത്. ഇതു പല വീടുകളിലും ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ക്ക് ഉറക്കമില്ലാതായി. ഇതേ തുടര്‍ന്ന ് ഇവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രാത്രികാലങ്ങളില്‍ ഉറക്കമിളച്ച് പരിശോധന ആരംഭിച്ചു. ഇതിനിടെയാണു സ്വകാര്യ മൊബൈല്‍ കമ്പനി സെക്യൂരിറ്റി ജീവനക്കാരന്റെ മലദ്വാരത്തില്‍ കുപ്പികയറ്റിയ സംഭവം ഉണ്ടായത്. ഇതോടെ നാട്ടുകാര്‍ കടുത്ത ഭീതിയിലായി. ഇതേതുടര്‍ന്നു ഈ പ്രദേശത്ത് കൂടുതല്‍ പോലീസിനെ പട്രോളിംഗിനു നിയോഗിച്ചു. രാത്രിമുഴുവന്‍ അരിച്ചു പെറുക്കി പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാ നായില്ല.
കുപ്പികയറ്റിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത നില നില്‍ക്കുകയുമാണ്. ഇയാള്‍ സ്വയം ചെയ്തതാണെന്ന നിഗമനത്തിലാണു പോലീസ് അന്വേഷണം എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള സൂചനകളാണു ഇയാളെ ചികില്‍സിച്ച ആശുപത്രിയില്‍ നിന്നും പോലീസിനു ലഭിച്ചിട്ടുള്ള വിവരങ്ങളും.
സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ പ്രചരിക്കുന്ന കഥ മറ്റൊന്നാണ്. രാത്രിയില്‍ കറുത്ത വേഷധാരി കളായി മുഖവും മറച്ചെത്തുന്ന ഇവരുടെ കൈവശമുള്ള സിറിഞ്ചില്‍ എയ്ഡ്‌സ് അണുക്കളാണുള്ളത്. ഇതു മറ്റുള്ളവരുടെ ശരീരത്തില്‍ കുത്തിവയ്ക്കുകയാണെന്നാണു പ്രചരിക്കുന്നത്. വീട്ടമ്മമാരുടെ ഇടയില്‍ പ്രചരിക്കുന്ന കഥ മറ്റൊന്നാണ്. പുലര്‍ച്ചെ വീടുകളിലെത്തുന്ന ബ്ലാക്ക് മാന്‍ അടുക്കളയില്‍ പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാരുടെ കഴുത്തില്‍ വരഞ്ഞ് എയ്ഡ്‌സ് അണുക്കളെ കയറ്റിവിടുന്നു. ഈ കഥ പ്രചരി്ച്ചതോടെ ഭയം മൂലം ഭര്‍ത്താക്കന്‍മാര്‍ ഉണര്‍ന്ന് അടുക്കളയില്‍ കൂട്ടിരുന്നാല്‍ മാത്രമേ ജോലിചെയ്യൂ എന്ന സ്ഥിതിയാണ്.
യുവാക്കളുടെ ഇടയില്‍ പ്രചരിക്കുന്നതു മറ്റൊന്നാണ്. ഹൃഥിക് റോഷന്റെ ക്രഷ് എന്ന സിനിമയി ല്‍ അസാമാന്യ ശക്തിയുള്ള നായകന്റെ പരിവേഷമാണു ഇവരുടെ ഇടയില്‍ പ്രചരിക്കുന്ന ബ്ലാക്ക്മാനുള്ളത്. ഈ ബ്ലാക്ക്മാന്റെ മുമ്പില്‍ ആരെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ പെട്ടെന്നു അപ്രത്യക്ഷനാകാനുള്ള ശക്തിയാണ് ഇവര്‍ക്കുള്ളത്. ഇതു ഇവരുടെയിടയില്‍ ബ്ലാക്ക്മാന് വീരപരിവേഷവും നല്‍കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.