Latest News

പുസ്ത­ക­മേ­ള­യില്‍ അമൂല്യ ഗ്രന്ഥ­ങ്ങള്‍ പകുതി വിലയ്ക്ക്

ഉദുമ: പാല­ക്കുന്ന് അംബികാ ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂളില്‍ ബുധനാഴ്ച മു­തല്‍ 31വരെ നട­ക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍സില്‍ വിക­സന സമി­തി­യുടെ പുസ്ത­കോ­ത്സ­വ­ത്തില്‍ ഇന്‍ഫര്‍മേ­ഷന്‍ ആന്റ് പബ്ലിക്ക് റിലേ­ഷന്‍സ് വകുപ്പ് പ്രസി­ദ്ധീ­ക­രിച്ച പുസ്ത­ക­ങ്ങള്‍ അമ്പത് ശത­മാനം വില­ക്കു­റ­വില്‍ ലഭി­ക്കു­മെന്ന് ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീ­സര്‍ കെ.­അ­ബ്ദു­റ­ഹി­മാന്‍ അറി­യി­ച്ചു.
 ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീസ് ഒരു­ക്കുന്ന സ്റ്റാളി­ലാണ് പുസ്ത­ക­ങ്ങള്‍ ലഭി­ക്കു­ക. മുഹ­മ്മദ് അബ്ദു­റ­ഹ്മാന്‍,­ ജി.­പി.­പി­ളള മാര്‍ഗ­ദര്‍ശി­യായ മല­യാ­ളി, ­എന്റെ ജീവിത സ്മര­ണ­കള്‍­-­ഗു­രു­ഗോ­പി­നാ­ഥ്,­ ക­ട്ടി­ല­ശ്ശേരി മുഹ­മ്മദ് മൗല­വിയും ദേശീയ പ്രസ്ഥാ­നവും,­ ധീ­ര­ത­യുടെ ഇതി­ഹാസം രചിച്ച മല­യാളി യോദ്ധാ­ക്കള്‍, ­കേ­സരി ബാല­കൃ­ഷ്ണ­പി­ള­ള, ­കര്‍മ­വീ­ര്യ­ത്തിന്റെ സൂര്യ­ശോഭ എന്നീ മല­യാള പുസ്ത­ക­ങ്ങ­ളും ഹെറി­റ്റേജ് ഓഫ് കേര­ള,­ഡാന്‍സസ് ഓഫ് കേര­ള, ­ഫോക് ലോര്‍ കേരള ഹാന്‍ഡ് ബുക്ക്, പട­യ­ണി,­കോണ്‍ട്രി­ബ്യൂ­ഷന്‍ ഓഫ് ട്രാവന്‍കൂര്‍ ടു കര്‍ണാ­ടിക് മ്യൂസിക് എന്നീ ഇംഗ്ലീഷ് പുസ്ത­ക­ങ്ങ­ളു­മാണ് വില്‍പ­ന­യ്ക്കു­ള­ള­ത്.

മേ­ള­യില്‍ പി.­എ­സ്.­പു­ണി­ഞ്ചി­ത്താ­യ­യുടെ ചിത്ര­പ്ര­ദര്‍ശനം
ജില്ലാ ലൈബ്രറി കൗണ്‍സി­ലിന്റെ പുസ്ത­ക­മേ­ള­യോ­ട­നു­ബ­ന്ധിച്ച് പാല­ക്കുന്ന് അംബികാ ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂളില്‍ ഇന്‍ഫര്‍മേ­ഷന്‍ ആന്റ് പബ്ലിക്ക് റിലേ­ഷന്‍സ് വകുപ്പ് പ്രശസ്ത ചിത്ര­കാ­രന്‍ പി.­എ­സ്.­പു­ണി­ഞ്ചി­ത്തായ വരച്ച ചിത്ര­ങ്ങ­ളുടെ പ്രദര്‍ശനം മാര്‍ച്ച് 28 മുതല്‍ മാര്‍ച്ച് 31 വരെ സംഘ­ടി­പ്പി­ക്കും. മഹാ­കവി രബീ­ന്ദ്ര­നാഥ ടാഗോ­റിന്റെ 150-ാം ജന്‍മ­വാര്‍ഷി­കാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീസ് നട­ത്തിയ രബീ­ന്ദ്രോ­ത്സ­വ­ത്തില്‍ പുണി­ഞ്ചി­ത്തായ ടാഗോ­റിന്റെ കൃതി­കളെ ആസ്പ­ദ­മാക്കി വരച്ച ചിത്ര­ങ്ങ­ളാണ് പ്രദര്‍ശി­പ്പി­ക്കു­ന്ന­ത്. ടാഗോ­റിന്റെ കവി­ത­ക­ളിലും കഥ­ക­ളി­ലു­മു­ളള പ്രകൃതി,­പ്ര­ഭാതം, സൂര്യോ­ദ­യം,­പ്ര­ദോഷം കല്‍ക്ക­ത്ത­യുടെ പ്രകൃതി ഭംഗി എന്നി­വ­യെല്ലാം പുണി­ഞ്ചി­ത്താ­യ­യുടെ വിര­ലു­ക­ളി­ലൂടെ പുനര്‍ജ­നി­ക്കു­ക­യാ­ണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.