23 മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ളക്സ് മോര്‍ച്ചറിയില്‍ ഇപ്പോഴുണ്ട്. പേരും മരണ തീയതിയും ബന്ധപ്പെട്ട പൊലീസ് സ്േറ്റഷന്‍ പരിധിയും രേഖപ്പെടുത്തിയ പട്ടിക ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം അറ്റാഷെ ജെ.കെ.ദളപതിക്ക് അയച്ചു കൊടുത്തതായി സാമൂഹിക പ്രവര്‍ത്തകന്‍ മോഹന്‍ ഷൊര്‍ണ്ണൂര്‍ പറഞ്ഞു.
അബ്ഖൈഖ് പൊലീസ് പരിധിയില്‍ 2012 ജനുവരി 17 ന് മരിച്ച മായാണ്ടി കാന്തിന്റേതാണ് ഒരു വര്‍ഷം പിന്നിട്ട മറ്റൊരു മൃതദേഹം. 2012 സെപ്റ്റംബര്‍ 16 ന് തുഖ്ബയില്‍ കുത്തേറ്റ് മരിച്ച ഇമാം ഹുസൈന്‍ ഖാന്‍, ജുബൈലില്‍ നവംബര്‍ 16 ന് വാഹനാപകടത്തില്‍ മരിച്ച കൃഷ്ണകുമാര്‍, വേലായുധന്‍, സ്വാമി മാധവന്‍,അശോക് കുമാര്‍, ഭരത് ലാല്‍ തുടങ്ങി 23 പേരുടെ മൃതദേഹങ്ങളും മോര്‍ച്ചറിയിലുണ്ട്.
(Gulf Manorama)
No comments:
Post a Comment