Latest News

പരാതി പറഞ്ഞ യുവതിക്ക് പോലീസിന്റെ തല്ല്; പോലീസുകാർക്ക് ലഭിച്ചത് സസ്പെൻഷൻ

ജലന്ധര്‍: ട്രക്ക് ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി എത്തിയ യുവതിക്ക് നടുറോഡിൽ പോലീസിന്റെ മർദ്ദനം. മർദ്ദന ദൃശ്യങ്ങൾ സെൽ ഫോണിൽ പകർത്തി മാധ്യമങ്ങൾക്ക് നൽകിയതോടെ സംഭവം വിവാദമായി.
തുടർന്ന് യുവതിയെ നടുറോഡിലിട്ട് പരസ്യമായി തല്ലിയ പഞ്ചാബ് പോലീസിലെ നാലുപേരെ സസ്പെന്‍ഡ് ചെയ്തു. ജലന്ധറിലെ ടരന്‍ ടരണില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയോട് മോശമായി പെരുമാറിയ ടക്ക് ഡൈവറെകുറിച്ച് പരാതിപറയാനാണ് യുവതി പോലീസിനെ സമീപിച്ചത്. എന്നാൽ ഡൈവറുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ പോലീസുകാർ യുവതിയെ പരസ്യമായി മർദ്ദിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പോലീസ് നാലു പോലീസുകാരേയും അടിയന്തിരമായി സസ്പെൻഡ് ചെയ്തു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.