|
ഇന്തോ-അറബ് മാധ്യമ അവാര്‍ഡ് യുഎഇ പ്രതിരോധ വിഭാഗം കേണല്‍ ഇബ്രാഹിം മുഹമ്മദ് അല്‍ മസ്റൂയിയില്‍ നിന്ന് സാദിഖ് കാവില്‍ ഏറ്റുവാങ്ങുന്നു. |
ഷാര്‍ജ: ഇന്തോ-അറബ് കള്റചറല് സെന്ററിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തനത്തിന് മലയാള മനോരമ ഗള്‍ഫ് കറസ്പോണ്ടന്റ് സാദിഖ് കാവില്‍, ഇ.സതീഷ്(ഏഷ്യാനെറ്റ്), മികച്ച പ്രവാസി പ്രതിനിധിക്ക് നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായീല്‍ റാവുത്തര്‍, സാമൂഹിക പ്രവര്‍ത്തനത്തിന് ഹംസ ഇരിക്കൂര്‍ എന്നിവര്‍ യുഎഇ പ്രതിരോധ വിഭാഗം കേണല്‍ ഇബ്രാഹിം മുഹമ്മദ് അല്‍ മസ്റൂയിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ അസോസിയേഷന് ജീവനക്കാരന് ബല്ദീപ് സിങ്ങിനെ ആദരിച്ചു.
ദുബായ് പൊലീസ് സിഐഡി വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥന് വഹീദ് അല്‍ മുഹൈരി മുഖ്യാതിഥിയായിരുന്നു. ഇ.വൈ.സുധീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ഇന്തോ-അറബ് കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അസീസ് അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment