മികച്ച ഹെല്‍പ്പ് ഡെസ്ക് പുരസ്കാരം കരിച്ചേരി ഗവ.യു.പി.സ്കൂളിന്
പൊയിനാച്ചി: ബേക്കല്‍ ഉപജില്ലയിലെ 2012-13 വര്‍ഷത്തെ മികച്ച ഹെല്‍പ്പ് ഡെസ്ക് പുരസ്കാരം കരിച്ചേരി ഗവ.യു.പി.സ്കൂളിന്. ആദ്യമായാണ് എസ്.എസ്.എ. ഇത്തരമൊരു പുരസ്കാരം ഏര്‍പ്പെടുത്തിയത്. സ്കൂളിലെ ഹെല്‍പ്പ് ഡെസ്കിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധതരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിഞ്ഞു. പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സ്കൂളിലെ പെണ്‍കുട്ടികളുടെ ക്ലബ്ബായ 'കൗമാരദീപിക'യുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രചോദനമാകുന്നു. ഹെല്‍പ്പ് ഡെസ്കിന് പ്രത്യേക കൗണ്‍സലിങ് മുറിയും ഒരുക്കിയിട്ടുണ്ട്. പുരസ്കാരച്ചടങ്ങിന്റെ ഭാഗമായി വനിതാദിനത്തില്‍ സെമിനാറും കൗണ്‍സലിങ്ങും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപ്പഞ്ചായത്തംഗം ടി.അപ്പക്കുഞ്ഞി ഉദ്ഘാടനംചെയ്തു. എം.പി.ടി.എ. പ്രസിഡന്റ്എ.ലതിക അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. കെ.രവിവര്മന്, ബി.പി.ഒ. വസന്തകുമാര്‍, പി.ടി.എ. പ്രസിഡന്റ് എം.ഗോപാലന്, പി.സനിത, പി.ജനാര്ദനന് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന് രാധാകൃഷ്ണന് കാമലം സ്വാഗതവും കെ.എന്‍.പുഷ്പ നന്ദിയും പറഞ്ഞു. സെമിനാറില്‍ 100ഓളം അമ്മമാര്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കെ.വീണയും സ്ത്രീകളും നിയമസുരക്ഷയും എന്ന വിഷയത്തില്‍ അഡ്വ. പി.രമാദേവിയും പ്രബന്ധം അവതരിപ്പിച്ചു. ടി.പ്രഭാകരന്, എം.ദിനേശന്, ടി.മധുസൂദനന്, ടി.വത്സല, എ.വി.രവി, പി.സതീശന് എന്നിവര്‍ നേതൃത്വംനല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...

No comments:
Post a Comment