പേരാമ്പ്രയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡില്‍ സൂപ്പിക്കടയ്ക്കടുത്ത് കടിയങ്ങാട് മദ്രസാ റോഡിനു സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെ കടിയങ്ങാട്നിന്നു പെരുവണ്ണാമൂഴിക്കു പോവുകയായിരുന്ന പിക്കപ്പ് വാനും സൂപ്പിക്കടയില്‍നിന്നു കടിയങ്ങാട്ടേക്കു വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ വളച്ചുകെട്ടിയില്‍ മൂസയുടെ മകന് സാലിം (17), മുരിക്കിന്തോട്ടത്തില് ഇബ്രാഹീമിന്റെ മകന് ഷാനില്‍ (17) എന്നിവരാണു തദ്ക്ഷണം മരിച്ചത്. പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സൂപ്പിക്കട സ്വദേശി എള്ളുപറമ്പില്‍ ഇബ്രാഹീമിന്റെ മകന് നിസാമുദ്ദീ(17)നാണു പരിക്കേറ്റത്. പേരാമ്പ്ര ഓക്സ്ഫഡ് കോളജ് പ്ലസ്വണ് വിദ്യാര്‍ഥികളാണു മൂവരും. ഷാനിലിന്റെ പിതാവ് ഖത്തറില്നിന്നെത്തിയശേഷം ഞായറാഴ്ച ഉച്ചയോടെ മൃതദേഹം സംസ്കരിക്കും. മാതാവ്: വഹീദ. സഹോദരങ്ങള്‍: ഷമീം, ഷംന. സാലിമിന്റെ മാതാവ്: മറിയം. സഹോദരങ്ങള്‍: സ്വാലിഹ്, മുത്തലിബ്, സാബിത്ത്. ഇരുവരെയും ചങ്ങരോത്ത് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
കാസര്‍കോട്: പുതുതലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പുഴകള്‍ പുനര്ജ്ജനിക്കുകയുള്ളു എന്ന് പ്രൊഫ.എം. എ. റഹ് മാന്‍ വിദ്യ...
-
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടതായി സംശയിക്കുന്നവരിൽ സ്ത്രീകളും...
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്ന സംഭവത്തിൽ കു...

No comments:
Post a Comment