പന്നിയങ്കര ശാഖ മുസ്‌ലിം ലീഗ് സ്.എച്ച് സ്മാരക സൗധത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷാജി.
കടവത്തൂര്‍ പ്രസംഗമെന്ന പേരില്‍ തനിക്കെതിരായി സി.പി.എം ഉയര്‍ത്തുന്ന വാദങ്ങള്‍ ആരുണ്ടാക്കിയതാണ്. എന്‍.ഡി.എഫിന്റെ അടുക്കളയില്‍ ഉണ്ടാക്കിയ ഭക്ഷണം കൊടിയേരിയുടെ തീന്‍മേശയിലെത്തുന്നുവെന്നതിന് ഇതില്‍പ്പരം എന്ത് ഉദാഹരണമാണുളളത് ഷാജി ചോദിച്ചു. വര്‍ഗീയ കലാപങ്ങളില്‍ പലതിന്റെയും അടിസ്ഥാനം ബൂര്‍ഷ്വാസികളായ വ്യാവസായ ലോബികള്‍ക്ക് വേണ്ടിയാണെന്ന് നിരന്തരം പറയുന്ന കക്ഷി സി.പി.എമ്മാണല്ലോ?
ഹിന്ദുത്വത്തെ കച്ചവടം ചെയ്യുകയാണ് മോഡിയും, ആര്‍.എസ്.എസും, ബി.ജെ.പിയും. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല നരേന്ദ്ര മോഡി ഗുജറാത്തില്‍ കലാപം നടത്തിയതെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയും. ഇനിയും ആയിരം വട്ടം പറയുമെന്ന് ഷാജി പ്രഖ്യാപിച്ചു. എന്‍.ഡി.എഫുകാര്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ ഇന്ത്യയിലെ മുസ്‌ലീംങ്ങള്‍ക്ക് വേണ്ടിയല്ല.
കടവത്തൂരിലെ പ്രസംഗമെന്ന് പറഞ്ഞ് എന്‍.ഡി.എഫുകാരന്‍ മുറിച്ചിടുന്ന കാസററിടാന്‍ തിരഞ്ഞെടുപ്പ് ദിവസം അവന്റെ വീട്ടില്‍ പോയി കഞ്ഞി കുടിച്ച് ഏമ്പക്കം വിടുന്ന കൊടിയേരിയുടെ ചനലിനല്ലാതെ ആര്‍ക്കാണാവുകയെന്ന് അദ്ദേഹം ചോദിച്ചു
പിണറായീ, കൊടിയേരീ രാഷ്ട്രീയത്തിലെ വൃത്തിക്കെട്ട ജാര പണി ചെയ്തിരിക്കുന്ന നിങ്ങള്‍ക്കിതും ഇതിനപ്പുറവുമാകും.
ആണത്തമുണ്ടെങ്കില്‍ മോഡിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചുവെന്ന് വസ്തുതകള്‍ നിരത്തി കൊടിയേരി നിയമസഭയില്‍ തെളിയിക്കട്ടെ. ഇക്കാര്യത്തില്‍ ഞാനുമായി പരസ്യ സംവാദത്തിന്‌സി.പി.എം തയ്യാറുണ്ടോയെന്ന് ഷാജി വെല്ലുവിളിച്ചു.
നിങ്ങള്‍ ഇതിന് മുമ്പും എനിക്കും ലീഗിനുമെതിരെ ദുരാരോപണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഒരിക്കള്‍ ജയരാജും കൂട്ടരും എന്നെ വിളിച്ചു താടിവെക്കാത്ത ബിന്‍ലാദനെന്ന്. മറെറാരിക്കല്‍ പറഞ്ഞു ആ.എസ്.എസ് ചാരനെന്ന് ഇതെങ്ങിനെ രണ്ടും ഒരാളാകും. ഇങ്ങിനെ തലയും വാലുമില്ലാത്ത പ്രസ്താവനകളിറക്കാന്‍ നിങ്ങള്‍ക്ക് വല്ല രോഗവുമുണ്ടോ,?
അതല്ല നിങ്ങളുടെ കലാപ മുഖം മറയ്ക്കാനുളള ശ്രമമാണോ.
ഇപ്പോള്‍ ഒടുവില്‍ അടിച്ച പ്രസിന്റെയോ, സംഘടനയുടെയോ പേരില്ലാത്ത ഒരു പോസ്റ്റര്‍ എനിക്കെതിരെ ഇറക്കിയിരിക്കുന്നു. എന്‍.ഡി.എഫുകാര്‍ അടിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രം എന്ത് അവിഹിത ബന്ധമാണ് കൊടിയേരിക്കുളളത്.
ആണത്തമുണ്ടെങ്കില്‍ എനിക്കെതിരെയുളള ആരോപണങ്ങള്‍ വസ്തുതകള്‍ നിരത്തി തെളിയിയിക്കാന്‍ തയ്യാറുണ്ടോ..അതില്‍ സി.പി.എം വിജയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് ഞാന്‍ ഒഴിഞ്ഞുതരും ഷാജി വെല്ലുവിളിച്ചു.
ഓഫീസ് കെട്ടിടം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കെ.എം പോക്കര്‍ അദ്ധ്യക്ഷനായി. പി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി. ടി.പി മമ്മ, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, മഹ്മൂദ് അളളാംകുളം, ടി. ജനാര്‍ദ്ദനന്‍, കെ.പി. നൂറുദ്ദീന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, കെ.വി അയ്യൂബ് പ്രസംഗിച്ചു. നാസര്‍ പന്നിയൂര്‍ സ്വാഗതവും, ടി.പി. ഹാരിസ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment