കണ്ണൂര്‍: നഗരത്തിലെ രണ്ട് ജ്വല്ലറികളില്‍ നടന്ന കവര്‍ച്ചയ്ക്കുപിന്നില്‍ കള്ളക്കുറിച്ചിയിലെ തിരുട്ടുഗ്രാമത്തില്‍നിന്നുള്ളവരാണെന്ന് സൂചന. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്‌നാട്ടിലെ വിഴുപുരം ജില്ലയിലെ കള്ളക്കുറിച്ചിയിലേക്ക് പുറപ്പെട്ടു. മാര്‍ച്ച് 14ന് രാത്രിയാണ് ജ്വല്ലറികളില്‍നിന്ന് ഒന്നര കിലോയോളം സ്വര്‍ണവും ആറുകിലോ വെള്ളിയും 2.1 ലക്ഷം രൂപയും മോഷണം പോയത്.
കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ ദുര്‍ഗ ജ്വല്ലറിയില്‍നിന്ന് 1.417 കിലോഗ്രാം സ്വര്‍ണവും നാലര കിലോഗ്രാം വെള്ളിയും 2.1 ലക്ഷം രൂപയും തൊട്ടടുത്തുള്ള സി.എച്ച്. കുഞ്ഞിക്കണ്ണന്‍ ജ്വല്ലറിയില്‍നിന്ന് ഒന്നര കിലോഗ്രാം വെള്ളിയുമാണ് മോഷണം പോയത്. ദുര്‍ഗ ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള ഇരുമ്പുവാതിലിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് അതിനുള്ളിലെ അറയില്‍നിന്നാണ് സ്വര്‍ണം-വെള്ളി ആഭരണങ്ങള്‍, പണം എന്നിവ കവര്‍ന്നത്.
സി.എച്ച്.കുഞ്ഞിക്കണ്ണന്‍ സില്‍വര്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സമാനരീതിയില്‍ മോഷണം നടന്ന സംഭവങ്ങള്‍ പരിശോധിച്ചാണ് തിരുട്ടുഗ്രാമത്തില്‍നിന്നുള്ളവരാണ് മോഷണത്തിനു പിന്നിലെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്. മുമ്പ് പെരിയ, കതിരൂര്‍ ബാങ്കുകളില്‍ തിരുട്ടുഗ്രാമത്തില്‍നിന്നുള്ള സംഘം മോഷണം നടത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
കോഴിക്കോട്:[www.malabarflash.com] പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവാറ അംഗവും എസ് വൈ ...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
No comments:
Post a Comment