Latest News

സിപിഎം വായനശാലയ്ക്കു നേരേ ആക്രമണം

തളിപ്പറമ്പ്: പറപ്പൂലില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരേ ആക്രമണം. ബോര്‍ഡും ലൈറ്റുകളും ഫോട്ടോകളും നശിപ്പിച്ചു. സമീപത്തെ സിഐടിയു സമ്മേളനത്തിന്റെ വിളംബര ബോര്‍ഡുകളും തകര്‍ത്തു.
പറപ്പൂല്‍ ജംഗ്ഷനിലെ എ.വി. കൃഷ്ണന്‍ സ്മാരക വായനശാലയ്ക്കു നേരേയാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ സഹോദരന്‍ ഷഫീഖിനെതിരേ പോലീസ് കേസെടുത്തു. സിപിഎം അരിയില്‍ ലോക്കല്‍സെക്രട്ടറി എം. ചന്ദ്രന്റെ പരാതിയിലാണു കേസ്.
ശനിയാഴ്ച കണ്ണൂരില്‍ നടന്ന മുസ്‌ലിംലീഗ് ദേശീയ നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനം കഴിഞ്ഞു മടങ്ങിയവര്‍ ആക്രമണം നടത്തിയെന്നാണു പരാതി. വിവരമറിഞ്ഞു സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി. സിപിഎം പ്രവര്‍ത്തകര്‍ പറപ്പൂലില്‍ പ്രതിഷേധ പ്രകടനവും നടത്തി. എസ്‌ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തു പോലീസ് കാവല്‍ ഏര്‍പ്പെടു­ത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.