Latest News

എസ്എസ്എല്‍സി പരീക്ഷയ്ക്കുളള ഒരുക്കള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ 4.79 ലക്ഷം വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച എസ്എസ്എല്‍സി പരീക്ഷയൊഴുതും. മാതൃഭാഷയായ മലയാളമാണ് ആദ്യദിവസത്തെ പരീക്ഷ. ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷ. 23നു പരീക്ഷ അവസാനിക്കും.
കേരളത്തിലെ 2,800 പരീക്ഷാ കേന്ദ്രങ്ങളിലായി 4,78,178 വിദ്യാര്‍ഥികളും ഗള്‍ഫ് മേഖലയില്‍ 424 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1048 വിദ്യാര്‍ഥികളുമുള്‍പ്പെടെ 479,650 വിദ്യാര്‍ഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9950 കുട്ടികളാണ് അധികമായി ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്നതു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്- 1559 കുട്ടികള്‍. ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാഭ്യാസജില്ല മലപ്പുറത്തെ തിരൂരാണ്- 37060 കുട്ടികള്‍. 2,530 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കുട്ടനാട് വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കുറവു പേര്‍ പരീക്ഷയെഴുതുക. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന ജില്ല മലപ്പുറവും (77,496), കുറവു കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇടുക്കിയിലുമാണ് (13,769).
കാല്‍ ലക്ഷത്തിലേറെ അധ്യാപകരെയാണു പരീക്ഷാ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ 15വരെ മൂല്യ നിര്‍ണയം നടക്കും. 54 കേന്ദ്രീകൃത കേന്ദ്രങ്ങളിലാണു മൂല്യനിര്‍ണയം നടത്തുന്നത്. ഏപ്രില്‍ അവസാനവാരം പരീക്ഷാഫലം പ്രഖ്യാപിക്കും.
ചോദ്യപേപ്പറുകള്‍ തിങ്കളാഴ്ച രാവിലെ അതതു സ്‌കൂളുകളില്‍ എത്തിക്കും. ദേശസാത്കൃത ബാങ്കുകളിലാണു പരീക്ഷാപേപ്പര്‍ സൂക്ഷിച്ചിരിക്കുന്നത്. ഉത്തരക്കടലാസിന്റെ മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റുകളിലും രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്ത­ണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.