Latest News

വിഘ്നങ്ങള്‍ നീങ്ങി; ദേവീ ഉപാസനക്കായി ഗണേശ് കുമാര്‍ മൂകാംബിക സന്നിധിയില്‍

കാ­സര്‍­കോ­ട്: മ­ന്ത്രി­പ­ദ­വി തു­ലാ­സില്‍ ആ­ടി­യു­ല­ഞ്ഞ ദി­ന­ങ്ങള്‍ പി­ന്നി­ട്ട­പ്പോള്‍ മ­ന്ത്രി കെ.­ബി ഗ­ണേ­ശ് കു­മാര്‍ ആ­ശ്ര­യം­തേ­ടി കൊ­ല്ലൂര്‍ മു­കാം­ബി­ക ദേ­വി സ­ന്നി­ദി­യി­ലേ­ക്ക്. ഞായറാഴ്ച രാ­വി­ലെ 7.­30ന് മാ­വേ­ലി എ­ക്‌­സ്­പ്ര­സി­ന് കാ­സര്‍­കോ­ട്ടി­റ­ങ്ങി­യ അ­ദ്ദേ­ഹം കാ­സര്‍­കോ­ട് ഗ­സ്റ്റ് ഹൌ­സില്‍ കു­ളി­ച്ച് പ്രാ­തല്‍ ക­ഴി­ച്ച് കൊ­ല്ലൂ­രി­ലേ­ക്ക്­പു­റ­പ്പെ­ട്ടു. കാ­സര്‍­കോ­ട് ഗ­സ്റ്റ് ഹൌ­സിന്‍­റെ കാ­റി­ലാ­യി­രു­ന്നു കൊ­ല്ലൂര്‍ യാ­ത്ര. കൂ­ടെ കു­ടും­ബാം­ഗ­ങ്ങള്‍ ആ­രു­മി­ല്ല. പേ­ഴ്‌­സണ്‍ സ്റ്റാ­ഫ് മാ­ത്രം.
രാ­വി­ലെ 10.­30നാ­ണ് അ­ദ്ദേ­ഹം കൊ­ല്ലൂ­രി­ലേ­ക്ക് പു­റ­പ്പെ­ട്ട­ത്. കാ­ണാ­നെ­ത്തി­യ പ­ത്ര­ലേ­ഖ­ക­രെ സൗ­മ്യ­നാ­യി ചി­രി­ച്ചു­കൊ­ണ്ട് അ­ദ്ദേ­ഹം നേ­രി­ട്ടു. സ്വ­കാ­ര്യ സ­ന്ദര്‍­ശ­ന­മാ­ണെ­ന്നും ചോ­ദ്യ­ങ്ങ­ളൊ­ന്നും ചോ­ദി­ക്ക­രു­തെ­ന്നു­മു­ള്ള മ­ന്ത്രി­യു­ടെ പു­ഞ്ചി­രി­നി­റ­ഞ്ഞ മ­റു­പ­ടി­ക്ക് മു­ന്നില്‍ പ­ത്ര­ലേ­ഖ­കര്‍ കീ­ഴ­ട­ങ്ങി. ഗ­സ്റ്റ് ഹൌ­സില്‍ മ­റ്റൊ­രു പ­രി­പാ­ടി­യില്‍ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ എന്‍.­എ നെ­ല്ലി­ക്കു­ന്ന് എം.­എല്‍.­എ­യും ജി­ല്ലാ­പ­ഞ്ചാ­യ­ത്തം­ഗം പാ­ദൂര്‍ കു­ഞ്ഞാ­മു­ഹാ­ജി­യും മ­ന്ത്രി­യു­മാ­യി സം­സാ­രി­ച്ചു.
യാ­ത്ര നേ­ര­ത്തെ തീ­രു­മാ­നി­ച്ച­താ­ണെ­ന്ന് ഗ­ണേ­ശ്­കു­മാര്‍ എന്‍.­എ നെ­ല്ലി­ക്കു­ന്ന് എം.­എല്‍.­എ­യോ­ട് പ­റ­ഞ്ഞു.­
മൂ­കാ­ബി­ക ക്ഷേ­ത്ര ദര്‍­ശ­ന­ത്തി­ന് ശേ­ഷം തിങ്കളാഴ്ച മ­ന്ത്രി തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് മ­ട­ങ്ങും.
കാ­മു­കി­യു­ടെ ഭര്‍­ത്താ­വ് ഔ­ദ­്യോ­ഗി­ക വ­സ­തി­യി­ലെ­ത്തി ഒ­രു മ­ന്ത്രി­യു­ടെ ക­ര­ണ­ത്ത­ടി­ച്ചു­വെ­ന്ന പ­ത്ര­വാര്‍­ത്ത­യും ആ മ­ന്ത്രി ഗ­ണേ­ശ്­കു­മാ­റാ­ണെ­ന്ന ചീ­ഫ് വി­പ്പ് പി.­സി ജോര്‍­ജ്ജിന്‍­റെ പ്ര­സ്­താ­വ­ന­യും വി­വാ­ദ­മാ­യ­തോ­ടെ ഗ­ണേ­ശ് കു­മാ­റിന്‍­റെ മ­ന്ത്രി പ­ദ­വി തു­ലാ­സി­ലാ­യി­രു­ന്നു. ഗ­ണേ­ശ് കു­മാര്‍ മ­ന്ത്രി സ്ഥാ­നം രാ­ജി­വെ­ക്ക­ണ­മെ­ന്ന് പ്ര­തി­പ­ക്ഷം മു­റ­വി­ളി കൂ­ട്ടി­യ­പ്പോള്‍ അ­താ­ഗ്ര­ഹി­ച്ച ചി­ലര്‍ ഭ­ര­ണ­പ­ക്ഷ­ത്തു­മു­ണ്ടാ­യി­രു­ന്നു. ഗ­ണേ­ശ്­കു­മാ­റിന്‍­റെ പാര്‍­ട്ടി­യി­ലെ ചി­ല­രും രാ­ജി­വെ­ക്ക­ണ­മെ­ന്ന ആ­വ­ശ്യ­വു­മാ­യി രം­ഗ­ത്തു­വ­ന്നി­രു­ന്നു. ആര്‍. ബാ­ല­കൃ­ഷ്­ണ­പി­ള്ള­യു­മാ­യി മ­ന്ത്രി ഷി­ബു ബേ­ബി­ജോണ്‍ ന­ട­ത്തി­യ ചര്‍­ച്ച­ക്കൊ­ടു­വി­ലാ­ണ് മ­ഞ്ഞു­രു­കി­യ­ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.