തിരുവനന്തപുരം: ബഡ്ജറ്റ് അവതരണത്തിന് മുന്പ് നിയമസഭയില്‍ പി.സി.ജോര്‍ജിനു നേരെ ചെരുപ്പോങ്ങിയ സി.പി.ഐ നേതാവ് വി.എസ്.സുനില്‍ കുമാറിനെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ താക്കീത് ചെയ്തു. സുനില്‍ കുമാറിന്റേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരായ പരാതി നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് വിടാനും സ്പീക്കര്‍ തീരുമാനിച്ചു. നേതാക്കള്‍ക്കെതിരായ ജോര്‍ജിന്റെ പരാമര്‍ശം അതിരുകള്‍ ലംഘിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുന്പായിരുന്നു സംഭവം നടന്നത്. ഗൗരിയമ്മയ്ക്കും ടി.വി.തോമസിനുമെതിരെ മോശം പരാമ!ര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം ഉയര്‍ത്തിയിരുന്നു. ബഹളത്തിനിടെ പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് സുനില്‍ കുമാര്‍ കാലില്‍ നിന്ന് ചെരുപ്പൂരി ജോര്‍ജിനു നേരെ ഓങ്ങിയത്.
Keywords: Kerala, PC George, Sunil Kumar, CHappal, Assembly

No comments:
Post a Comment