Latest News

കീഴൂരില്‍ തീരദേശ നിവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Malabarflash

മേല്‍പറമ്പ് : കോസ്റ്റല്‍ പോലീസിന്റെയും ബേക്കല്‍ പോലീസിന്റെയും ആഭിമുഖ്യത്തില്‍ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ സഹകരണതേതാടെ കീഴൂര്‍ ഗവണ്‍മെന്റ് ഫിഷറിസ് യു പി സ്‌കൂളില്‍ തീരദേശ നിവാസികള്‍ക്കും, കടലോര ജാഗ്രത സമിതി അംഗങ്ങള്‍ക്കുമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ പത്തുമണി മുതല്‍ ഒരു മണിവരെയായിരുന്ന ക്യാമ്പ്. കോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ സി എം ദേവദാസന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശാലിനി അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കെ എ റോക്കി, ബേക്കല്‍ എസ് ഐ എം രാജേഷ്, ഡോ. നൗഫല്‍, എസ് സോമന്‍, ചന്ദ്രന്‍, എസ് ഐ മുരളീധരന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഷൈജു സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ സ്വാഗതവും, എ എസ് ഐ വിജയകുമാര്‍ നന്ദിയും പറഞ്ഞു.
കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെയും ബേക്കല്‍ പോലീസ് സ്റ്റേഷനിലെയും പോലീസുദ്യോഗസ്ഥന്‍മാര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ജനറല്‍ മെഡിസിന്‍, അസ്ഥിരോഗം, ശിശുരോഗം, സ്ത്രീരോഗം, ഇ എന്‍ ടി എന്നീ വിഭാഗങ്ങളിലായി മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ രാഗേഷ്, അബൂബക്കര്‍, നിയാസ്, അര്‍ച്ചന, ഷെറീന എന്നിവര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. ഇ സി ജി, രക്തപരിശോധന, യൂറിന്‍, ഷുഗര്‍ എന്നിവയും സൗജന്യമായി പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരെ കൂടാതെ നഴ്‌സിംഗ്, ലാബ്, ഫാര്‍മസി വിഭാഗങ്ങളിലായി നാല്‍പ്പതോളം സ്റ്റാഫുകളുടെ സേവനവും ലഭ്യമായിരുന്നു.
സ്ത്രീകളും, കുട്ടികളും വൃദ്ധരുമടക്കം നാനൂറോളം ആളുകള്‍ ക്യാമ്പിനെത്തി രോഗ നിര്‍ണ്ണയം നടത്തി. സ്ഥലത്തുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും ക്ലബ്ബ് പ്രവര്‍ത്തകരുടെയും സഹകരണവും ഏറെ ശ്രദ്ധേയമായി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജി ഷൈജു സ്‌കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

Malabarflash

Malabarflash

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.