Latest News

മഅദനിയുടെ പ്രസംഗത്തിനെതിരെ വി.എസും വി. മുരളീധരനും രംഗത്ത്

കൊല്ലം: മകളുടെ വിവാഹ ചടങ്ങില്‍ മഅദനി പ്രസംഗിച്ചത് വിവാദമായി. മഅദനിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും രംഗത്തു വന്നു.
കോടതിയെ വിമര്‍ശിച്ച മഅദനിയുടെ പ്രസംഗം ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് മഅദനി നടത്തിയ പ്രസംഗം ഇന്റലിജന്‍സോ മറ്റോ ഏജന്‍സികളോ പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മഅദനി നിയമലംഘനം നടത്തിയെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും വി.മുരളീധരന്‍ പറഞ്ഞു. വിവാഹചടങ്ങിന്റെ മറവില്‍ രാജ്യദ്രോഹ പ്രസംഗമാണ് നടത്തിയതെന്നും അതിന് കേരളാ പൊലീസ് കൂട്ടുനിന്നെന്നും വി. മുരളീധരന്‍ ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെ മറികടന്ന മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം, മഅദനിയുടെ പ്രസംഗം കേട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മഅദനിയുടെ സുരക്ഷ മാത്രമാണ് കേരളാ പൊലീസിന്റെ ചുമതലയെന്നും അതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രസംഗമെന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹംഅറിയിച്ചു.
വിവാഹചടങ്ങില്‍ സംസാരിക്കാന്‍ മൈക്ക് കയ്യിലെടുത്ത മഅദനിയെ കര്‍ണാടക പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ തടഞ്ഞിരുന്നു. എന്നാല്‍ വിവാഹചടങ്ങിന്റെ ഭാഗമായ ഖുത്തുബയാണ് നിര്‍വഹിക്കുന്നതെന്ന് പറഞ്ഞാണ് മഅദനി പ്രസംഗി­ച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.