മുത്തച്ഛന്റെ ആഗ്രഹം സഫലീകരിക്കാനാണ് വിവാഹമെന്ന് കുട്ടിവരനായ സനേലെയുടെ അമ്മ പേഷ്യന്‍സ് പറഞ്ഞു. മുത്തച്ഛന്‍ തന്നെയാണ് വധുവിനെ തെരഞ്ഞെടുത്തതെന്നും കാരണം അദ്ദേഹം ഹെലനെ ഏറെ സ്‌നേഹിച്ചിരുന്നതായും പേഷ്യന്‍സ് കൂട്ടിച്ചേര്‍ത്തു. പൂര്‍വികരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് കര്‍മം നടത്തിയതെന്നും അല്ലെങ്കില്‍ കുടുംബത്തില്‍ ആപത്തുകള്‍ വന്നു ചേരുമെന്നും ഇവര്‍ പറഞ്ഞു. മതപരമായ ചടങ്ങ് മാത്രമാണ് നടന്നതെന്നും നിയമപരമായ യാതൊരു പിന്‍ബലവും ഇതിനില്ലെന്നും ഇരുവിഭാഗങ്ങളുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് താമസിക്കില്ലെന്നും വിവാഹസര്‍ട്ടിഫിക്കറ്റോ മറ്റ് നിയമപരമായ രേഖകളോ ഇല്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
ക്ഷണിക്കപ്പെട്ട നൂറോളം അതിഥികള്‍ക്ക് മുന്നില്‍വെച്ചായിരുന്നു ഇരുവരും പരസ്പരം വിവാഹമോതിരം കൈമാറുകയും ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത്. ഇരുവരും അണിഞ്ഞിരുന്ന വിവാഹവേഷങ്ങള്‍ പോലും പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മിലുള്ള യഥാര്‍ഥ വിവാഹത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. വിവാഹത്തിന് ശേഷം ചടങ്ങിന്റെ ഭാഗമായി ഇരുവരും അതിഥികള്‍ക്ക് മുന്നില്‍ വെച്ച് ചുംബിക്കുകയും ചെയ്തു.
(Deepika)
No comments:
Post a Comment