മുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്ര സ്റേഷന് സമീപമുള്ള ശാസ്ത്രിനഗര്‍ ചേരിപ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ക്ക് പൊള്ളലേറ്റു. നൂറോളം കുടിലുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. അര്‍ധരാത്രിക്ക് ശേഷം രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
പൊടുന്നനെ തീ കുടിലുകളിലേക്ക് ആളിപ്പടരുകയായിരുന്നു. ദുരന്തസമയത്ത് ഉറങ്ങിക്കിടന്നവര്‍ക്കാണ് പൊള്ളലേറ്റത്. ചേരിയിലെ യുവാക്കള്‍ തന്നെയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പത്തോളം ഫയര്‍ എന്‍ജിന്‍ യൂണിറ്റുകള്‍ രാവിലെ ആറു മണിയോടെയാണ് തീ പൂര്‍ണമായി അണച്ചത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. പൊള്ളലേറ്റവരില്‍ അഞ്ചു പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

No comments:
Post a Comment