Latest News

ഞങ്ങളുടെ കുടുംബകാര്യത്തില്‍ പിസി ജോര്‍ജ് ഇടപെടുന്നു: ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ തടസം നില്‍ക്കുന്നത് പി.സി ജോര്‍ജാണെന്ന് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി. ജഗതിയുടെ രണ്ടാം ഭാര്യയിലെ മകളാണ് ശ്രീലക്ഷ്മി. ഇക്കാര്യമുന്നയിച്ച് അമ്മയ്‌ക്കൊപ്പം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീലക്ഷ്മി.
പി.സി ജോര്‍ജ് എന്തിനാണ് തങ്ങളുടെ കുടുംബകാര്യത്തില്‍ ഇടപെടുന്നതെന്ന് അറിയില്ല. പെണ്‍മക്കളുള്ള എല്ലാ അച്ഛന്‍മാര്‍ക്കും തന്റെ വിഷമം മനസിലാകും. ഇത് താനും അമ്മയും അച്ഛനുമായി മാത്രം ബന്ധപ്പെടുന്ന കാര്യമാണ്. ഇങ്ങനൊരു മകളുണ്ടെന്ന് അച്ഛന്‍ ഒളിച്ചുവെച്ചിട്ടില്ല. അത് ലോകത്തോട് പറയാന്‍ ചങ്കൂറ്റം കാട്ടിയിട്ടുണ്ട്. മറ്റൊരു ആവശ്യവും താന്‍ ഉന്നയിക്കുന്നില്ലെന്നും അച്ഛനെ കണ്ടാല്‍ മതിയെന്നും ശ്രീലക്ഷ്മി പറഞ്ഞു.
തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. അച്ഛനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് താന്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെന്നും ഇവിടെയും പി.സി ജോര്‍ജ് ഇടപെട്ടതായും ശ്രീലക്ഷ്മി പറഞ്ഞു. പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ജഗതിയുടെ മകള്‍ പാര്‍വതിയെ വിവാഹം കഴിച്ചിരിക്കുന്നത്. നേരത്തെ ജഗതിയെ വെല്ലൂരിലെത്തി കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലക്ഷ്മിയും അമ്മയും കോടതിയെ സമീപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.