Latest News

സസ്പെൻഷനിൽ നിന്നും കരകയറാൻ ഡിഐജി ശീജിത്തിന്റെ ഭജന

കോട്ടയം: സസ്പെൻഷനിൽ നിന്നും കരകയറാൻ ഭഗവതിയുടെ കനിവുതേടി ഡിഐജി ശ്രീജിത്ത് വണ്ണിയാം കാവ് ഭഗവതി ക്ഷേത്രത്തിൽ ഭജനയിരുന്നു. ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഭജന ചൊവ്വാഴ്ച വൈകിട്ടോടെ പൂർത്തിയാകുമെന്നാണ് അറിയുന്നത്. പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ക്ഷേത്രം ഭാരവാഹികള്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.
2013 ഫെബ്രുവരി അഞ്ചിനാണ് പോലീസ് അക്കാദമി ജോയിന്‍റ് ഡയറക്ടറും ഡി.ഐ.ജിയുമായ എസ്.ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് മേധാവിയുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രി ശരിവച്ചതോടെയാണ് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. വിവാദ ഇടനിലക്കാരന്‍ റൗഫുമായുള്ള ശ്രീജിത്തിന്റെ ഇടപാടുകള്‍ പുറത്തായതിനെത്തുടര്‍ന്ന്, പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തത്.

കെ.എ.റൗഫിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ഇന്‍റലിജന്‍സ് വിഭാഗം ചോര്‍ത്തിയിരുന്നു. സംഭാഷണങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഡി.ഐ.ജി ശ്രീജിത്തിന് റൗഫുമായുള്ള ബന്ധം പുറത്തുവന്നത്. കര്‍ണാടകത്തിലെ മടിക്കേരിയില്‍ ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ ശ്രമത്തിനെക്കുറിച്ചും അഭിലാഷ് എന്ന ഡിവൈ.എസ്.പി.യെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും ഇന്‍റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.