Latest News

പൂർണഗർഭിണിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ചട്ടുകവും സിഗരറ്റും ഉപയോഗിച്ച് പൊള്ളിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ രണ്ട് മാസക്കാലം വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവ് നെയ്യാറ്റിന്‍കര സ്വദേശി കെട്ടിടനിര്‍മാണ തൊഴിലാളിയായ ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഗരറ്റും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകളാണ് യുവതിയുടെ ശരീരമാസകലം.
കഴിഞ്ഞ ഒരു വർഷക്കാലം ഭര്‍തൃഗൃഹത്തില്‍ നേരിടേണ്ടി വന്ന ക്രൂരതകളാണ് ഈ ഇരുപത്തിനാലുകാരി വിവരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ശേഷം സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭർത്താവും വീട്ടുകാരും പീഡനം തുടങ്ങിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തിലാണ് ഷൈനിയ്ക്ക് വിശപ്പടക്കാന്‍ ഒരുനേരത്തെ ആഹാരം നല്‍കുന്നത്.
മകളുടെ അവസ്ഥയില്‍ മനംനൊന്ത് ഓട്ടോഡ്രൈവറായ പിതാവ് രണ്ട് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ ദര്‍ശനും വീട്ടുകാര്‍ക്കും ഈ തുക തികയില്ലായിരുന്നു. ഒരാഴ്ച മുന്‍പ് നെയ്യാറ്റിന്‍കരയിലെ ദര്‍ശനന്റെ വീട്ടിലെത്തി ഷൈനിയുടെ അച്ഛനാണ് വീട്ടുതടങ്കലില്‍ കഴിഞ്ഞ ഷൈനിയ മോചിപ്പിച്ചത്. അറസ്റ്റിലായ ദര്‍ശന്‍ പൊലീസിനു മുന്നില്‍ കുറ്റം സമ്മതിച്ചു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ സംരക്ഷിക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.