കാസര്‍കോട്: രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ജില്ലാസാക്ഷരതാ സമിതിയും നടത്തുന്ന രബീന്ദ്രോത്സവത്തിന്റെ ജില്ലാതല സമാപനത്തില്‍ റാലിയും ദേശീയഗാനാലാപാന മത്സരവും നടത്തി. കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഫഌഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.അയ്യപ്പന് നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്, പി.പ്രശാന്ത് കുമാര്‍, കെ.വി.രാഘവന് മാസ്റ്റര്‍, വെളളിക്കോത്ത് വിഷ്ണുഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
ദേശീയഗാനാലാപന മത്സരത്തില്‍ ചന്ദ്രഗിരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ
എം.ജസീലയും പാര്‍ട്ടിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബോവിക്കാനം ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ കെ.രജനിയും പാര്‍ട്ടിയും രണ്ടാം സ്ഥാനം നേടി. മുളേളരിയ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ കെ.ഷീലയും പാര്‍ട്ടിയും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment