ഞാന്‍ എന്റെ കഥ പറയുകയാണ്. പഠനം നിഷേധിക്കപ്പെടുന്ന ആറു കോടി കുട്ടികളുടെ കഥ കൂടിയാണിത്. എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാനുളള അവസരം നല്‍കണം എന്ന പ്രചാരണപരിപാടിയുടെ ഭാഗമാണു ഞാന്‍. അത് അവരുടെ അടിസ്ഥാന അവകാശമാണെന്നു ഞാന്‍ തിരിച്ചറിയുന്നു, മലാല മാധ്യമങ്ങളോടു പറഞ്ഞു. വെയ്ഡന്‍ഫെല്‍ഡ് ആന്‍ഡ് നിക്കോള്‍സണ്‍ ആണ് ഇംഗ്ലണ്ടില്‍ പുസ്തകത്തിന്റെ പ്രസാധകര്‍. മറ്റിടങ്ങളില്‍ ലിറ്റില്‍, ബ്രൗണ്‍ പുസ്തകം വിപണിയിലെത്തിക്കും.
മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലാലയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് താലിബാന്‍ ആക്രമിച്ചത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിര 2009ല്‍ ബ്ലോഗെഴുതിയാണ് മലാല അവകാശപ്പോരാട്ടങ്ങള്‍ തുടങ്ങിയത്. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പെടെ ലോക നേതാക്കളുടെ അഭിനന്ദനമേറ്റുവാങ്ങിയ മലാലയെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment