Latest News

കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ് കുമാര്‍, ഷിബു ബേബിജോണ്‍ , കെ.സി ജോസഫ്, വി.എസ് ശിവകുമാര്‍ , സി.എന്‍ ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ ജയലക്ഷ്മി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ , എം.പിമാര്‍ , എം.എല്‍.എമാര്‍ , ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

2009 മുതല്‍ നാഗാലാന്‍റ് ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന നിഖില്‍ കുമാര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ , നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് മേധാവി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചതിനെത്തുടര്‍ന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജായിരുന്നു ഇതുവരെ കേരളത്തിന്റെ ഗവര്‍ണറുടെ ചുമതല വഹിച്ചിരുന്നത്.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.