Latest News

മാപ്പിളപ്പാട്ടിന്റെ മാഹാത്മ്യം തൊട്ടറിഞ്ഞ് `നശീദ`


ദുബൈ: കാസര്‍കോട് ജില്ല കെ.എം.സി.സി. സർഗ്ഗധാര കമ്മിറ്റി സംഘടിപ്പിച്ച `നശീദ 2013`സംഗീത ആസ്വാദകർക്ക് മാപ്പിളപ്പാട്ടിന്റെ മാഹാത്മ്യം തൊട്ടറിയുന്നതിനുള്ള വേദിയായി. ഗഥകാല മാപ്പിളപ്പാട്ടു ഗായകർ പാടിപതിഞ്ഞ്‌ പ്രസിദ്ധമായ മുസ്ലിം ഭക്തിഗാനങ്ങൾ, പടപ്പാട്ടുകൾ, കിസ്സ പ്പാട്ടുകൽ വർത്തമാനകാല പുതു തലമുറ യിലെ ഗായകർ പാടാൻ മടിക്കുമ്പോൾ അതിനു വ്യത്യസ്തമായി ജില്ലയിലെ ഗായകന്മാർ മാപ്പിളപ്പാട്ടിന്റെ തനിമ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ആസ്വാദകർ നെഞ്ചിലേറ്റുന്ന കാഴ്ചയ്ക്ക് സദസ്സ് സാഷിയായി. അൽ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് വെച്ച് നടന്ന മാപ്പിളപ്പാട്ട് സംഗമം ജില്ല കെ.എം.സി.സി. സർഗ്ഗധാര ചെയർമാൻ മുനീർ ചെർക്കള യുടെ ആദ്യക്ഷതയിൽ യു.എ.ഇ.കെ.എം.സി.സി. വൈസ്:പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിടണ്ട് ഹംസ തൊട്ടി, ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, സംസ്ഥാന, ജില്ല,മണ്ഡലം, നേതാക്കളായ ഹനീഫ ചെർക്കള, ഹനീഫ കൽമട്ട,നാസർ കുറ്റിച്ചിറ, അഡ്വ:സാജിത് അബൂബക്കർ എം.എ.മുഹമ്മദ്‌ കുഞ്ഞി,സുബൈർ ഹുദവി,ഏരിയൽ മുഹമ്മദ്‌ കുഞ്ഞി, ഖാദർ ബണ്ടിച്ചാൽ,സി.കെ.അബ്ദുൽ കാദർ, മഹമൂദ് ഹാജി പൈവ ളിക,അഫ്സൽ മെട്ടമ്മൽ, ഹസൈനാർ ബീജന്തടുക്ക, ഹനീഫ ടി.ആർ,മുനീർ ബന്താട്, മഹമൂദ് കുളങ്ങര, അയ്യൂബ് ഉറുമി,യുസുഫ് മുക്കൂട്, സലാം കന്യാപ്പടി, ഡോക്ടർ ഇസ്മയിൽ,എന്നിവർ സംസാരിച്ചു. ജില്ല സർഗ്ഗധാര ജനറൽ കണ്‍വീനർ ജലീൽ ചന്തേര സ്വാഗതവും സർഗ്ഗധാര കണ്‍വീനർ ഷബീർ കിഴൂർ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.