Latest News

രണ്ടര വര്‍ഷത്തിന് ശേഷം മഅദനി കേര­ളത്തില്‍


തിരുവനന്തപുരം: ബാംഗ്ലൂരിലുണ്ടായ ആശക്കുഴപ്പത്തിനൊടുവില്‍ പി.ഡി.പി ചെയര്‍മാര്‍ അബ്ദുന്നാസര്‍ മഅദനി രാത്രി തിരുവനന്തപുരത്ത് എത്തി. മകളുടെ വിവാഹത്തിനായി ബാംഗ്ലൂര്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതനുസരിച്ചാണ് മഅദനി രണ്ടരവര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് എത്തുന്നത്. വൈകീട്ട് 6.45ന് ബാംഗ്ലൂരില്‍ പുറപ്പെട്ട് ചെന്നൈ വഴുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് 9.40 ഓടെ മഅദനി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്.
മുന്‍നിശ്ചയപ്രകാരം ഇന്‍ഡിഗോ എയറിന്റെ വിമാനത്തില്‍ മഅദനി കാലത്ത് പത്തര മണിക്കായിരുന്നു തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ മഅദനിക്ക് അകമ്പടി സേവിക്കുന്ന കര്‍ണാടക പോലീസിന്റെ ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റുന്നത് സംബന്ധിച്ച തടസമാണ് മഅദനിയുടെ യാത്ര വൈകിയത്. പോലീസുകാരുടെ തോക്ക് വിമാനത്തില്‍ കയറ്റാന്‍ കഴിയില്ല എന്നു പറഞ്ഞ് വിമാനത്താവള അതോറിറ്റിയാണ് യാത്ര തടഞ്ഞത്. മതിയായ അനുമതി രേഖകള്‍ ഇല്ലാത്ത ആയുധങ്ങള്‍ വിമാനത്താവളത്തില്‍ കയറ്റാന്‍ കഴിയില്ല എന്നതായിരുന്നു വിമാനത്താവള അതോറിറ്റിയുടെ വിശദ്ദീകരണം.
പിന്നീട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോള്‍ മഅദനിയെ അനുഗമിക്കുന്ന പോലീസുകാര്‍ക്ക് ആയുധം നല്‍കാമെന്ന് കേരള പോലീസ് കര്‍ണാട പോലീസിനെ അറിയിച്ചു. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മഅദനിയെ സ്വീകരിക്കാന്‍ കാത്തിരുന്ന പി.ഡി.പി പ്രവര്‍ത്തകര്‍ പിന്നീട് കേന്ദ്ര വ്യോമായാനസഹമന്ത്രി കെ.സി.വേണുഗോപാലുമായി ബന്ധപ്പെട്ടു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ ഇടപെടല്‍ മൂലമാണ് പിന്നീട് മഅദനിയുടെ യാത്രയ്ക്കുവേണ്ട നടപടികള്‍ ത്വരിതപ്പെടുത്തിയത്.
ഞായറാഴ്ച കാലത്ത് കൊല്ലം കൊട്ടിയത്താണ് മഅ്ദനിയുടെ മകള്‍ ഷമീറയുടെ വിവാഹം. തുടര്‍ന്ന് രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പിതാവിനെയും മഅദനി സന്ദര്‍ശിക്കുന്നുണ്ട്. 13  മഅദനി ബാംഗ്ലൂരിലേയ്ക്ക് മടങ്ങും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.