പൊള്ളലേറ്റ് ബംഗാളി യുവതിയും ഭര്‍ത്താവും ഗുരുതരാവസ്ഥയില്‍
പെരിന്തല്‍മണ്ണ: മണ്ണെണ്ണ സ്റ്റൗവില്‍നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ ബംഗാളിയുവതിയും ഭര്‍ത്താവും ഗുരുതരാവസ്ഥയില്‍. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്‍ത്താവിന് പൊള്ളലേറ്റത്. രക്ഷിക്കാനായി യുവതിയെയും ചേര്‍ത്തുപിടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയില്‍ കെട്ടിടനിര്‍മ്മാണ ജോലിചെയ്ത് വരികയായിരുന്ന പശ്ചിമ ബംഗാള്‍ പര്‍ഘാന രഘുദേവ്പൂര്‍ സ്വദേശി ഗണേഷ് സാമന്ത്(40), ഭാര്യ ശിഖാവത്ത്(35) എന്നിവരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സാമന്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നത്: രാവിലെ ഭക്ഷണമുണ്ടാക്കാന്‍ പറഞ്ഞ് സാമന്ത് പുറത്തേയ്ക്ക് പോയി. ഈ സമയം ശിഖാവത്ത് സ്റ്റൗവില്‍ തീപിടിപ്പിക്കുകയും ഇതിനിടയില്‍ സ്റ്റൗവില്‍നിന്ന് മണ്ണെണ്ണ കൂടുതലായി വന്നതിനെതുടര്‍ന്ന് തീ സാരിയിലേക്കും പടരുകയായിരുന്നു. പുറത്തുപോയ ഭര്‍ത്താവ് തിരികെയെത്തിയപ്പോള്‍ തീപിടിച്ചനിലയില്‍ കണ്ട ഭാര്യയെ ചേര്‍ത്തുപിടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. കിണറിനുസമീപത്തുനിന്ന് ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റി ആസ്പത്രിയിലെത്തിച്ചത്. ശിഖാവത്തിന് 96 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സാമന്തിനും അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആദ്യം പെരിന്തല്‍മണ്ണ ഗവ. ആസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റുകയായിരുന്നു. രണ്ടരവര്‍ഷമായി ഇവര്‍ പെരിന്തല്‍മണ്ണയില്‍ ജോലിക്കായി വലിയങ്ങാടിയില്‍ താമസം തുടങ്ങിയിട്ട്. ഇവരുടെ കുട്ടികള്‍ ബംഗാളിലാണ്. സാമന്തിന്റെ സഹോദരിമാരും പെരിന്തല്‍മണ്ണയില്‍ത്തന്നെ ജോലി ചെയ്യുന്നുണ്ട്. മാറാട് മജിസ്‌ട്രേറ്റ് ഇരുവരില്‍ നിന്നും മൊഴിയെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
-
ഉദുമ: മാങ്ങാട് ബസ് സ്റ്റോപ്പിനു സമീപo കഞ്ചാവ് നിറച്ച സിഗററ്റ് ഉപയോഗിച്ചു കൊണ്ടിരുന്ന ഒരാളെ ബേക്കല്‍ പോലീസ് പിടികൂടി. ഒപ്പമുണ്ടായിരുന...
No comments:
Post a Comment