സ്ഥാപനത്തിലെ എല്ലാ വൈദ്യുതി ഇലക്‌ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിലാണ്. ലൈറ്റുകള്‍, ഫാനുകള്‍, ടി.വി., ഫ്രിഡ്ജ് എന്നുവേണ്ട എല്ലാ സാധനങ്ങളും.
സൗരോര്‍ജ ഉത്പന്നങ്ങളുടെ വിതരണക്കാരും സാങ്കേതിക വിദഗ്ധരുമാണ് 'അനു വേള്‍ഡ്'. സ്ഥാപനം തുടങ്ങിയ അന്നു മുതല്‍ ഇവിടെ പുറമെനിന്ന് വൈദ്യുതി ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലില്‍നിന്നുള്ള ഊര്‍ജം പ്രകാരം ഇവിടെ അന്‍പത്തിമൂന്ന് പാനലുകളും ഇരുപത്തി അഞ്ച് ട്യൂബ്‌ലൈറ്റുകളും 1.5 ടണ്‍ എ.സി.യും ഫ്രിഡ്ജും ഫാനുകളും ടി.വി.യും പ്രിന്ററും ആണ് പ്രവര്‍ത്തിക്കുന്നത്. 25 വര്‍ഷത്തെ ഗ്യാരന്റിയാണ്. ചുരുക്കത്തില്‍ 25 വര്‍ഷം വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട എന്നു ചുരുക്കം. കറന്റ് പോകുമെന്ന ഭയവും വേണ്ട. മൊത്തം അഞ്ചു മുതല്‍ എട്ടു ലക്ഷം രൂപവരെയാണ് ഇതിനായി ചെലവായത്.
വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ സംവിധാനമാണിതെന്ന് അനു വേള്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ ഉണ്ണിനായര്‍ പറയുന്നു. സാധാരണ ചെറിയ ഒരു വീടിന് 40000 രൂപ ചെലവാക്കിയാല്‍ സൗരോര്‍ജത്തില്‍ വൈദ്യുതി ഉപയോഗിക്കാം. എല്‍.ഇ.ഡി. ലൈറ്റുകളാണ് പ്രകാശിക്കുക. ഇതോടൊപ്പം ടി.വി., ഫ്രിഡ്ജ് കൂടി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 600 വാട്ട് സൗരോര്‍ജം വേണം. ഇത് ഉത്പാദിപ്പിക്കാന്‍ 76500 രൂപ ചെലവുവരും. പാനലിന് 25 വര്‍ഷം ഗ്യാരന്റിയും ബാറ്ററിക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്റിയും നല്‍കുമെന്നും ഉണ്ണിനായര്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയും ഇത് സ്ഥാപിക്കാന്‍ അനു വേള്‍ഡിന്റെ ടെക്‌നിഷ്യന്മാര്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റുകള്‍, ഫ്രിഡ്ജ്, ടി.വി., അര എച്ച്.പി. മോട്ടോര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ 120000 രൂപയാണ് ചെലവാക്കേണ്ടത്.
തുടക്കത്തിലെ തുക വിനിയോഗമേ വേണ്ടൂ. പിന്നീട് വൈദ്യുതിക്ക് പണം നല്‍കേണ്ടതില്ല എന്നാണ് സൗരോര്‍ജത്തിന്റെ സവിശേഷത. ചോലയാര്‍ന്ന സ്ഥലത്തും സൗരോര്‍ജ പാനല്‍ സ്ഥാപിക്കാം. ചെറിയ വെയില്‍പോലും സ്റ്റോര്‍ ചെയ്യാന്‍ കഴിയും.
തെരുവുവിളക്കുകള്‍ കത്തിക്കാനും സൗരോര്‍ജ സംവിധാനത്തിലൂടെ കഴിയും. ഇതുസംബന്ധിച്ച പ്രോജക്ട് കോഴിക്കോട് കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് ഉണ്ണിനായര്‍ പറഞ്ഞു. വൈദ്യുതിക്ക് പണം നല്‍കേണ്ടതില്ല എന്നതിനാല്‍ കോര്‍പ്പറേഷന് വലിയൊരു ലാഭം ഇതിലൂടെ നേടാന്‍ കഴിയും. പല സ്ഥലങ്ങളിലും തെരുവുവിളക്കുകള്‍ സൗരോര്‍ജംമൂലം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മീഞ്ചന്ത ബൈപ്പാസിലെ ഷോപ്പില്‍ സോളാര്‍ അനുബന്ധ സാധനങ്ങളും വില്പനയ്ക്കുണ്ട്. റാന്തല്‍, ബെഡ്‌റൂം ലൈറ്റ്, കളിക്കോപ്പുകള്‍ എന്നിവയും ആകര്‍ഷണീയമാണ്.
Mathrubhumi.
No comments:
Post a Comment