Latest News

ധര്‍മ വഴിയില്‍ യുവത്വത്തിന്റെ കരുത്തറിയിച്ച് എസ് എസ് എഫ് ഐ ടീം റാലി

പെരിന്തല്‍മണ്ണ: ധര്‍മ വഴിയില്‍ യുവത്വത്തിന്റെ കരുത്തറിയിച്ച് എസ് എസ് എഫ് ജില്ലാ ഐ ടീം റാലി പെരിന്തല്‍മണ്ണ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 26,27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത നാല്‍പതിനായിരം യുവാക്കളുടെ സന്നദ്ധ സേനയാണ് ഐടീം കേഡറ്റ്. അധര്‍മ്മത്തിനെതിരെ പോരാടുന്ന സമരസജ്ജരായ യുവാക്കളെയാണ് സംഘടന സൃഷ്ടിച്ചെടുക്കുന്നത്. മനുഷ്യത്വം മരവിച്ച ആധുനികതക്ക് നന്മയുടെ തിരിനാളമാണ് എസ് എസ് എഫ് കൊളുത്തിവെക്കുന്നത്. ഇന്നലെ വൈകുന്നേരം പെരിന്തല്‍മണ്ണ തറയില്‍ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച റാലിയില്‍ ജില്ലയിലെ ജില്ലാ ഐടീം അംഗങ്ങള്‍, 134 സെക്ടറിലെ ഗ്രീന്‍ കേഡറ്റ് ഐടീം, 50 കാമ്പസുകളിലെ ബ്ലൂ കേഡറ്റ് ഐടീം, 100 മതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈറ്റ് കേഡറ്റ് ഐടീം എന്നിങ്ങനെ പതിനായിരം പേര്‍ റാലിയില്‍ അണി നിരന്നു. ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കിയ റാലി മനഴി ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
പെരിന്തല്‍മണ്ണ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പൊന്മള മുഹ്‌യിദ്ധീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, തിരൂര്‍ക്കാട് അഹമ്മദ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, കെ എം.എ റഹീം സാഹിബ്, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, മുഹമ്മദ് പറവൂര്‍, പി.എം മുസ്തഫ മാസ്റ്റര്‍, പി.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബാവ മുസ്ലിയാര്‍ ക്ലാരി, എന്‍.എം സ്വാദിഖ് സഖാഫി, എം. മുഹമ്മദ് സ്വാദിഖ്, ബഷീര്‍ പറവന്നൂര്‍ തുടങ്ങിയ നേതാക്കള്‍ റാലിയെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നടന്ന ഐടീം സമ്പൂര്‍ണ സംഗമത്തില്‍ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍വി അബ്ദുറസാഖ് സഖാഫി സന്ദേശം പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാപ്രസിഡന്റ് എ ശിഹാബുദ്ദീന്‍ സഖാഫി, ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ്ശാഫി, ട്രഷറര്‍ എം ദുല്‍ഫുഖാറലി സഖാഫി, വൈസ് പ്രസിഡന്റുമാരായ സയ്യിദ് മുര്‍തളാ തങ്ങള്‍, ഫക്‌റുദ്ദീന്‍ സഖാഫി, സെക്രട്ടറിമാരായ ടി എ നാസര്‍, എം അബ്ദുര്‍റഹ്മാന്‍, എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Malabarflash,Malappuram,SSF,Perindalmanna

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.