കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടു. ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മേഖലയിലെ കുനാര്‍ പ്രവിശ്യയില്‍, സിഗാര്‍ ജില്ലയിലാണ് സംഭവം. ഗ്രാമീണ വീടുകള്‍ക്ക് മുകളിലാണ് നാറ്റോ ബോംബു വര്‍ഷിച്ചത്. ആക്രമണത്തോട് നാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതേസമയം ശനിയാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെല്ലാം അമേരിക്കക്കാരാണെന്ന് വ്യക്തമായി.
ശനിയാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ യു.എസ് യതന്ത്ര ഉദ്യോഗസ്ഥ ആനി സ്‌മെഡിന്‍കോഫും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. വ്യത്യസ്തമായ മറ്റൊരാക്രമണത്തില്‍ ഒരു യു.എസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 25കാരിയായ ആനിയും സൈനികരും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നാറ്റോയുടെ ഒരു സൈനിക ആസ്ഥാനത്തിന് സമീപമാണ് സംഭവം. പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് അഷ്‌റഫ് നെസരിയും വാഹന വ്യൂഹത്തിലുണ്ടായിരുന്നു.
ഗവര്‍ണറുടെ രണ്ട് അംഗരക്ഷകര്‍ക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടറുമുണ്ടെന്ന് നെസരി പറഞ്ഞു.ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. ഏഴോളം വിദേശികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനിക മേധാവി മാര്‍ടിന്‍ ദെംപ്‌സെ അഫ്ഗാനില്‍ സന്ദര്‍ശനത്തിന് എത്തി തൊട്ടുടനെയാണ് ആക്രമണമുണ്ടായത്. ആനിയുടെ മരണത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അനുശോചിച്ചു. രണ്ടാഴ്ച മുമ്പ് അഫ്ഗാന്‍ സന്ദര്‍ശിച്ചപ്പോള്‍ ആനി തന്നോടൊപ്പമുണ്ടായിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. അഫ്ഗാനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാന്‍ പുറപ്പെട്ട ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് ഭീരുത്വമാണെന്ന് കെറി പറഞ്ഞു.
Key Words: Afghan children , Nato air strike, Shigal, killed , Nato, air strike , eastern Afghanistan,


No comments:
Post a Comment