ഹൈദരാബാദ്: രാജ്യത്തെ മുസ്ലിങ്ങളെ മാധ്യമങ്ങള്‍ രാക്ഷസന്‍മാരായി ചിത്രീകരിക്കുകയാണെന്ന് പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. പൊതുജനങ്ങള്‍ക്കിടയ്ക്ക് വേര്‍തിരിവുകള്‍ സൃഷ്ടിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന്
ദി ഹിന്ദു ദിനപ്പത്രം സംഘടിപ്പിച്ച സിമ്പോസിയത്തില്‍ കട്ജു പറഞ്ഞു.
രാജ്യത്ത് എവിടെ ബോംബ് സ്‌ഫോടനം ഉണ്ടായാലും അപ്പോള്‍ തന്നെ അടിസ്ഥാനരഹിതമായി മുസ്ലിം പേരുകളെ ബന്ധപ്പെടുത്തുകയെന്നുള്ളത് മാധ്യമങ്ങള്‍ പതിവാക്കിയിരിക്കുന്നു. മുസ്ലിങ്ങള്‍ക്ക് ബോംബ് എറിയാനല്ലാതെ മറ്റൊന്നും അറിയില്ല എന്ന തോന്നല്‍ മറ്റുള്ളവരില്‍ ജനിപ്പിക്കാന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉതകുകയുള്ളൂ. വര്‍ഗ്ഗീയതയെ പടര്‍ത്തുകയാണ് ഇതുവഴി മാധ്യമങ്ങള്‍ ചെയ്യുന്നത്', കട്ജു പറഞ്ഞു.


No comments:
Post a Comment