ന്യൂഡല്‍ഹി: ഇന്ത്യ അഗ്‌നി2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ 10.20നായിരുന്നു പരീക്ഷണം. ആണവായുധവാഹകശേഷിയുള്ള മധ്യദൂര ഭൂതലബാലിസ്റ്റിക് മിസൈലാണ് അഗ്നി 2.
ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്‌നി 2 നിലവില്‍ സേനയില്‍ ഉപയോഗിക്കുന്നുണ്ട്. സൈനിക തല പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം.
രണ്ട് ഘട്ടങ്ങളിലായി കുതിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. 1,000 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ ദൂരപരിധി 2000 കിലോമീറ്ററാണ്.


No comments:
Post a Comment