തിരുവനന്തപുരം: കിളിമാനൂരിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. കണ്ണംകോട് സ്വദേശി ശ്രീജു, സഹോദരി പുത്രി മീനാക്ഷി, കുരുവിള വീട്ടില്‍ മണിയന്‍ ആശാരി എന്നിവരാണ് മരിച്ചത്. ഗ്രാനൈറ്റ് കയറ്റിയ ലോറി കാറില്‍ ഇടിച്ച ശേഷം ഇരുവാഹനങ്ങളും റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിനിടെ രണ്ട് വാഹനങ്ങള്‍ക്കും തീ പിടിച്ചു. ലോറിയും ഗ്രാനൈറ്റ് പാളികളും കാറിന് മുകളിലേക്ക് വീണു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറെ ദുഷ്‌കരമാക്കി. അഗ്‌നിശമന സേനയെത്തി തീയണച്ച ശേഷം മുക്കാല്‍ മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കാറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ജെസിബി ഉപയോഗിച്ചാണ് ലോറിയും ഗ്രാനൈറ്റ് പാളികളും നീക്കം ചെയ്തത്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വൈകിട്ട് നാല് മണിക്കു ശേഷമായിരുന്നു അപകടം.
Key Words: Accident, Death, Road Accident


No comments:
Post a Comment