കണ്ണൂര്‍: നാറാത്ത് ആയുധ ശേഖരം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ഏഴ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
കേസില്‍ ഒന്നുമുതല്‍ ഏഴ്‌വരെ പ്രതികളായ അബ്ദുള്‍ അസീസ്, ഫഹദ്, ജംഷീര്‍, അബ്ദുള്‍ സമദ്, മുഹമ്മദ് സംബീദ്, നൗഫല്‍, റിയാസ് എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി പി അനില്‍ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണതലവനായ ഡിവൈ എസ് പി പി സുകുമാരന്‍ കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് മെയ് മൂന്ന് വരെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവായത്.
കേസ് കഴിഞ്ഞ ശനിയാഴ്ച കോടതി പരിഗണിച്ച് തിങ്കളാഴ്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. പ്രതികളെ കാണാന്‍ കോടതി പരിസരത്ത് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം സജ്ജരായിരുന്നു. കാലത്ത് 11.30 ഓടെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യാന്‍ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment