ഉദുമ: ലോകത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിതായെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍ പറഞ്ഞു.
പാലക്കുന്നില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫൈന്‍.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് പീഡനകാര്യത്തില്‍ മുന്നില്‍. പിഞ്ചുകുഞ്ഞിനുമുതല്‍ വൃദ്ധക്ക് വരെ രക്ഷയില്ലെന്ന അവസ്ഥയായി. ഇന്ത്യയില്‍ 2001ല്‍ 50 ലക്ഷത്തിലേറെ സ്ത്രീപീഡനം നടന്നതായാണ് കണക്ക്. അത് 2012 ആകുമ്പോള്‍ 70 ലക്ഷത്തിലേറെയായി.
കേരളത്തില്‍ ഭരണം രണ്ടുവര്‍ഷം തികയുന്നതിനുമുമ്പ് 23,773 സ്്ത്രീപീഡനം സംസ്ഥാനത്തുണ്ടായെന്നാണ് ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക്. പീഡനത്തിനിരയായി 88 കുട്ടികളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടായിരത്തിലധികം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. സ്ത്രീകളുടെ സാമൂഹ്യസുരക്ഷ നഷ്ടമായെന്നാണ് ഇത് കാണിക്കുന്നത്. നാട്ടിലും സ്വന്തം വീടുകളില്‍പോലും സ്ത്രീകള്‍ ക്രൂരമായ പീഡനത്തിനിരയാകുകയാണ്. രാജ്യത്താകെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ലോകത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറി.
പീഡനത്തിനെതിരെ മഹിളാ അസോസിയേഷന്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന മുദ്രാവാക്യം ഒടുവില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നതാണ് പുതിയ നിയമ നിര്‍മാണത്തിന് തയ്യാറായത്. സൂര്യനെല്ലിക്കേസ് പുനര്‍ വിചാരണക്ക് ഇടയാക്കിയത് അസോസിയേഷന്റെ പോരാട്ടത്തിന്റെ ഫലമാണ്. സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനുമായി പോരാടാന്‍ നമ്മള്‍ മാത്രമാണുള്ളതെന്നതിന്റെ തെളിവാണ് നമ്മളുയര്‍ത്തിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനും സമൂഹത്തിനും അംഗീകരിക്കേണ്ടിവന്നത്.
ജില്ലാ പ്രസിഡന്റ് പത്മാവതി അധ്യക്ഷയായി. സംഘാടകസമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ടി കെ ചന്ദ്രമ്മ രക്തസാക്ഷി പ്രമേയവും പി ശ്യാമള അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജില്ലാസെക്രട്ടറി എം ലക്ഷ്മി പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്രകമ്മിറ്റി അംഗം പി കെ സൈനബ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി സതീദേവി, വി പി ജാനകി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി വി സരോജിനി എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പൊതുചര്‍ച്ചയോടെ ആരംഭിക്കുന്ന സമ്മേളനം പുതിയ ജില്ലാകമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
വൈകിട്ട് നാലിന് അയ്യായിരത്തിലധികം സ്ത്രീകള്‍ അണിനിരക്കുന്ന പ്രകടനത്തോടെ സമ്മേളനം സമാപിക്കും. ഉദുമയില്‍നിന്ന് വൈറ്റ് വളണ്ടിയര്‍മാരുടെയും ബാന്‍ഡ്‌വാദ്യത്തിന്റെയും അകമ്പടിയോടെ ആരംഭിക്കുന്ന പ്രകടനം പാലക്കുന്ന് ടൗണില്‍ ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ സമാപിക്കും. പൊതുസമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു വാസുകി ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എന്നിവര്‍ സംസാരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment