മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍ത്തന്നെയുണ്ടായ വിഭാഗീയതയാണ് പ്രശ്‌നത്തിന് വഴിവെച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് പള്ളിയിലെത്തിയ ഇരുവിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നേരത്തെ മുജാഹിദിന്റെ പിളര്‍പ്പുമായി ബന്ധപ്പെട്ട് മൂസ്സാന്‍ ഹാജി പ്രസിഡന്റായുള്ള കമ്മിറ്റിയെ പരിച്ചുവിട്ട് താത്കാലിക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സംഘടനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ജുമായ്ക്ക് നേതൃത്വം നല്കാനുള്ള അവകാശം മടവൂര്‍ വിഭാഗത്തിനായിരുന്നു. തുടര്‍ച്ചയായി ജുമാ നടത്തേണ്ടതിന്റെ അവകാശവാദമുന്നയിച്ച് മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ ഇരുവിഭാഗവും സംഘടിതമായി എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവ്, ഇരിക്കൂര്‍ എസ്.ഐ. ദിനേശന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. വി.ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സേന സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ആര്‍.ഡി.ഒ.യുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ പള്ളി പൂട്ടിയിടാന്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment