Latest News

മുഹമ്മദലിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

MalabarFlash

ബേക്കല്‍ : ബൈക്ക് അപകടത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ച കുണിയയിലെ മുഹമ്മദലിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുണിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ട മുഹമ്മദലിയുടെ മരണം കുണിയയെ ദു:ഖത്തിലാഴ്ത്തി.
മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നും പോസ്‌ററുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരം 6 മണിയോടെ ബേക്കലില്‍ എത്തിച്ച മയ്യിത്ത് ബേക്കല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ അല്‍പ സമയം പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയാണ് കുണിയയിലലെ വീട്ടിലെത്തിച്ചത്. മുഹമ്മദ് അലിയുടെ മയ്യിത്ത് അവസാനമായി ഒരു നോക്കുകാണാന്‍ ­േബക്കലിലും കുണിയയിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്.
നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് അലി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ തിരിച്ചെത്തി ബേക്കലില്‍ ഓട്ടോഡ്രൈവറായി ജോലി നോക്കുന്നതിനിടയിലാണ് ഗള്‍ഫിലേക്കുളള പുതിയ വിസ ശരിയായത്.
ഗള്‍ഫില്‍ പോകുളള ടിക്കറ്റിനായി ഉദുമയിലെ ട്രാവല്‍സില്‍ പണം ഏല്‍പ്പിച്ച് തിരിച്ചുവരവെയാണ് ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പനയാല്‍ കുന്നൂച്ചിയില്‍ വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയിലെ ഞായറാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
കുണിയയിലെ വടക്കുപുറം ഇബ്രാഹിം ഹാജി ­ ജമീല ദമ്പതികളുടെ മകന് 23 വയസ്സുളള മുഹമ്മദലി.
എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനാണ്.
മരണ വിവരമറിഞ്ഞ് എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ റശീദ് സഖാഫി കുററ്യാടി, അബ്ദുല്‍റസാഖ് സഖാഫി, റശീദ് ബുഖാരി, എ.എം റഹീം, ജാഫര്‍ സി.എന്‍, ഷഹനാസ് മദനി തുടങ്ങിയ നേതാക്കള്‍ മുഹമ്മദലിയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന ന­ടത്തി.
MalabarFlash

MalabarFlash

MalabarFlash

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.