Latest News

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ മിനി ലോറിയിടിച്ച് മരിച്ചു

Misbah-Malabar Flash
ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ പള്ളിക്കുസമീപം മോട്ടോര്‍ബൈക്കില്‍ മിനി ലോറിയിടിച്ച് ബൈക്കിലുണ്ടായിരുന്ന എസ്.ഡി.പി.ഐ.നീലേശ്വരം ഏരിയാപ്രസിഡന്റ് തൈക്കടപ്പുറത്തെ പി.അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് മിസ്ഹബ്(7) മരിച്ചു. സാരമായിപരിക്കേറ്റ അഷ്‌റഫിനെ (36) മംഗലാപുരം യൂണിറ്റി ഹോസ്​പിറ്റലില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപടം. തൈക്കടപ്പുറത്തുനിന്ന് അഷ്‌റഫ് മകനെയുംകൂട്ടി പടന്ന തെക്കേക്കാട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ബൈക്കില്‍നിന്ന് തെറിച്ചുവീണ കുട്ടി റോഡരികിലെ മതിലിലിടിച്ചാണ് തല്‍ക്ഷണം മരിച്ചത്. പടന്ന ഐ.സി.ടി. ഒന്നാംതരം വിദ്യാര്‍ഥിയാണ്. കുട്ടിയുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തെക്കേകാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തെക്കേകാട്ടിലെ ടി.കെ.ആയിഷയാണ് ഉമ്മ. സഹോദരി: മിറാസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.