തിങ്കളാഴ്ച രാവിലെ 10.45 മണിയോടെ പൊയ്‌നാച്ചിക്കടുത്ത മൈലാട്ടിയിലാണ് അപകടം. അബ്ദുറഹ്മാന്‍ ഓടിച്ചുപോകുകയായിരുന്ന കെഎല്‍ 14 ജെ-5952 നമ്പര്‍ ബൈക്കില്‍ പെരിയ ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 14 എച്ച്-2207 നമ്പര്‍ ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു. തീര്‍ത്തും അബോധാവസ്ഥയിലായിരുന്ന അബ്ദുറഹ്മാനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടയിലാണ് അബ്ദുറഹ്മാന്‍ മരണപ്പെട്ടത്. ഒന്നരമാസം മുമ്പാണ് അബ്ദുള്‍ റഹ്മാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത്. കുണിയയിലെ ഭാര്യാ വീട്ടില്‍ നിന്നും ബൈക്കില്‍ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് അബ്ദുള്‍ റഹ്മാന്‍ അപകടത്തില്‍പ്പെട്ടത്. സുഹ്‌റയാണ് ഭാര്യ. ജുമാന ഏക മകളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment