കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പടന്നക്കാട് മേല്പാലം ടോള്‍ബൂത്ത് കേസ് അന്വേഷണം വിജിലന്‍സിന് കൈമാറി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ക്കായിരുന്നു ഇതുവരെ അന്വേഷണച്ചുമതല. ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി.വേണുഗോപാലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത വിഭാഗവും വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മേല്‍ത്തട്ടിലേക്ക് കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞവര്‍ഷം ജൂണിലാണ് മലബാറിലെതന്നെ ഏറ്റവും നീളംകൂടിയ പടന്നക്കാട് മേല്പാലം ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് മുക്കം സ്വദേശി ബാലനായിരുന്നു ടോള്‍പിരിവിന്റെ ചുമതല. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമാസം ടോള്‍ പിരിക്കാനാണ് ദേശീയപാത വിഭാഗം നിര്‍ദേശം നല്‍കിയത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക കണക്കാക്കി പിന്നീട് ലേലം വിളിക്കാനായിരുന്നു തീരുമാനം. ട്രയല്‍ റണ്ണിങ് കാലയളവില്‍ തുക കുറച്ചുകാണിച്ചാല്‍ പിന്നീടുള്ള ലേലത്തുകയും കുറയ്ക്കാമെന്ന കണക്കുകൂട്ടലോടെയാണ് കരാറുകാരന്‍ വെട്ടിപ്പ് നടത്തിയതെന്നാണ് പരാതി. പ്രതിദിനം രണ്ടരലക്ഷം രൂപയോളം പിരിഞ്ഞുകിട്ടേണ്ടിടത്ത് ടോള്‍പിരിവായി കണക്കില്‍ കാട്ടിയത് അരലക്ഷം രൂപ മാത്രമാണ്. വ്യാജ റസീറ്റടിച്ചും വ്യാജ സീല്‍ പതിച്ചും നടത്തിയ ഈ തട്ടിപ്പ് കണ്ടെത്തിയത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ബാലന്‍ ഉള്‍പ്പടെ 11 പേരെ അറസ്റ്റുചെയ്തു. ഒക്ടോബര്‍ 14ന് ഡി.വൈ.എഫ്.ഐ. നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പ്രതീകാത്മക ടോള്‍പിരിവിലാണ് രണ്ടേകാല്‍ ലക്ഷം രൂപ പ്രതിദിനം പിരിഞ്ഞുകിട്ടുമെന്ന് വ്യക്തമായത്. പ്രതികളെ അറസ്റ്റുചെയ്തപ്പോള്‍ അടച്ചിട്ട ടോള്‍ബൂത്ത് ഇതുവരെയും തുറന്നിട്ടില്ല. പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പില്‍നിന്നാണ് വരേണ്ടത്.
ടോള്‍ബൂത്ത് തട്ടിപ്പില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ ആരോപണം. അതുകൊണ്ടുതന്നെയാണ് അവര്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment