Latest News

പാണക്കാട് തങ്ങളുടെ ജീവിത്തതിന്റെ ഭാഗമായിരുന്ന കുളം നികത്തിയതായി പരാതി

മക്കരപ്പറമ്പ്: പാണക്കാട് പി. എം.എസ്.എ പൂക്കോയതങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിത്തതിന്റെ ഭാഗമായിരുന്ന പഴമള്ളൂര്‍ തെക്കുംകുളമ്പിലെ നെല്ലിക്കുഴിക്കുളം മണ്ണിട്ടു നികത്തിയതായി പരാതി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നീരുറവ വറ്റാത്ത ജലസ്രോതസ് സയ്യിദ് കുടുംബങ്ങളുടെ പരമ്പരാഗത അവകാശങ്ങളില്‍പ്പെട്ടതായിരുന്നു. ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ മാതാവിന്റെ വീട് കുളത്തിനോടു ചേര്‍ന്നായിരുന്ന സ്ഥിതി ചെയ്തിരുന്നത്. ബാല്യകാലത്ത് പിതാവ് പൂക്കോയതങ്ങളുടെ കൂടെ ശിഹാബ് തങ്ങളും സഹോദരന്മാരും ഈ കുളത്തിലാണ് നീന്തല്‍ പഠിച്ചിരുന്നതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സമയത്താണ് നാട്ടുകാരെ വെല്ലുവിളിച്ച് ഇപ്പോഴത്തെ ഉടമസ്ഥര്‍ കുളം പൂര്‍ണമായും മണ്ണിട്ട് നികത്തിയിരിക്കുന്നത്. പരിസര പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും വിദ്യാര്‍ഥികള്‍ നീന്തല്‍ പഠിക്കാനും ആശ്രയിച്ചിരുന്ന നെല്ലിക്കുഴി കുളത്തിന്റെ ചരിത്ര ഓര്‍മകള്‍ മണ്ണിട്ടുമൂടിയത്. ഇതിനെതിരെ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകിച്ച് കോഡൂര്‍ വില്ലേജ് ഓഫിസര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പി ടി യാസിര്‍ അറഫാത്ത്, പി ശാഹുല്‍ ഹമീദ്, എം പി ആശിഖ്, ശിഹാബ് ചെറുകുളമ്പ്, ഉമ്മര്‍ അലി എന്‍ ടി, വി പി മുസ്തഫ, മുഹമ്മദ് നൗഫല്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ആക്ഷന്‍ കമ്മിറ്റിക്കു രൂപം നേതൃത്വം നല്‍കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.