Latest News

വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന ഒന്നര ലക്ഷം രൂപയുമായി നാല് പേര്‍ പിടിയില്‍

മംഗലാപുരം:കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടര്‍മാരെ സ്വാധീനിക്കാനും അനധികൃതമായി പണമൊഴുകുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തി.

ഇതുപ്രകാരം 50,000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോകുന്നതിന് കൃത്യമായി രേഖകള്‍ ഹാജരാക്കണം. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ പണവുമായി പോയ ഒരു കേരള രജിസ്‌ട്രേഷന്‍ കാറടക്കം ഒട്ടേറെ വാഹനങ്ങളും പണവും പിടിച്ചെടുത്തു.

വിട്ടല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് തിരഞ്ഞെടുപ്പ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസറായ ശ്വേതയും സംഘവുമാണ് കാര്‍ പിടിച്ചത്. കാറില്‍നിന്ന് 1.52 ലക്ഷം രൂപയും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന മുഹമ്മദ് അബ്ദുള്‍ ആസിഫ്, ഹുസൈന്‍, മുഹമ്മദ് ഷമീര്‍ മുഹമ്മദ് ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി. തിരഞ്ഞെടുപ്പ് ചെലവിലേക്ക് കേരളത്തില്‍നിന്ന് പണം കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചിക്മഗലൂര്‍ സ്വദേശികളായ ലോബോ, ലീന ലോബോ ദമ്പതിമാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഇവരില്‍നിന്ന് നാലരലക്ഷം രൂപ പിടിച്ചെടുത്തു. ഹൗസിങ് ലോണ്‍ അടച്ചുതീര്‍ക്കാനായി ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് അവര്‍ പറഞ്ഞെങ്കിലും വേണ്ട രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പണവും വണ്ടിയും കോടതിയില്‍ ഹാജരാക്കി.

ബിസിനസ് ആവശ്യത്തിന് കൊണ്ടുപോയ പണം തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്നും അത് തിരികെ നല്‍കണമെന്നുമുള്ള സുള്ള്യ സ്വദേശി കെ.എസ്.ഗോപാല്‍കൃഷ്ണയുടെ ഹര്‍ജി സുള്ള്യ കോടതി തള്ളി. റോഡ് കോണ്‍ട്രാക്ട് പണിയുടെ ആവശ്യത്തിനെന്നുപറഞ്ഞ് കൊണ്ടുപോയ എട്ടുലക്ഷം രൂപ രേഖകളില്ലാത്തതിനാല്‍ ഇയാളില്‍നിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.