തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ്മ നില്‌നില്‍ക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.
ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്റെ കനക ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്സ്‌സുകാരനായതുകൊണ്ടാണ് ശ്രീനാരയണ ഗുരുവിനെ അടുത്തറിയാനായത്. ആര്‍എസ്എസ്സിന്റെ പ്രാഭാതസ്മരണയില്‍ ഗുരുവിനെ ഉള്‍പ്പെടുത്താറുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണം ശ്രീനാരായണഗുരുവിനെപോലുള്ളവരാണ്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ രാജ്യം സ്വീകരിച്ചിരുന്നെങ്കില്‍ രാജ്യത്തിന് ഇന്നത്തെ സ്ഥിതി ഉണ്ടുകുമായിരുന്നില്ല. ചെറുപ്പത്തിലെ ആര്‍എസ്എസ്സിലെത്തിയത് എന്റെ സൗഭാഗ്യം കൊണ്ടാണെന്ന് മോഡി പറഞ്ഞു. വി മുരളീധരനാണ് നരേന്ദ്ര മോഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
വിവാദങ്ങള്‍ക്കിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ശിവഗിരിയിലെത്തിയത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മോദിയ്ക്കായി തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലുമണിയോടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോഡി കാര്‍ മാര്‍ഗമാണ് ശിവഗിരിയിലെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment