Latest News

സഞ്ജയ്ദത്ത് 18 ന് കീഴടങ്ങും


മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ്ദത്ത് ഏപ്രില്‍ 18 ന് പോലീസില്‍ കീഴടങ്ങും. അവശേഷിക്കുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുത്ത എല്ലാ സിനിമകളുടേയും ജോലികളും പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ 13 നും 17 നും ഇടയിലായി ഡബ്ബിങ്ങ് ജോലികള്‍ തീര്‍ക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിക്കണമെന്ന് സഞ്ജയ് ദത്ത് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.

രാജ്കുമാര്‍ ഹീറാനിയുടെ പികെ, രാജ്കുമാര്‍ ഗുപ്തയുടെ ഗഞ്ചാകാര്‍, ടിപി അഗര്‍വാളിന്റെ പോലീസ്ഗിരി, അപൂര്‍വ്വ ലാക്കിയയുടെ സഞ്ജീര്‍ എന്നീ സിനിമകളാണ് ദത്തിനെതിരെയുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ത്രിശങ്കുവിലായത്. ഇതില്‍ ഗഞ്ചാകാര്‍, സഞ്ജീര്‍ എന്നീ സിനിമകളുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. വിധി വന്നതിനു ശേഷം ചിത്രീകരിച്ച സഞ്ജീറിലെ ഗാനരംഗം ദത്ത് വളരെ തന്മയത്തത്തോടെയാണ് പൂര്‍ത്തീകരിച്ചതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മാര്‍ച്ച 21 നാണ് 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. മുമ്പ് 18 മാസം ശിക്ഷ അനുഭവിച്ചിരുന്നതിനാല്‍ ഇനി ദത്ത് മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.

Tags: Sanjay Dutt , surrender , April 18 ,Mumbai police, Supreme Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.