Latest News

സൗദി വിസ കര്‍ശനമാക്കും മന്ത്രി


റിയാദ്: പരിശോധനകള്‍ നിര്‍ത്തിവെച്ചെങ്കിലും വിസകള്‍ നല്‍കുന്നതില്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ്. തൊഴില്‍ നിയമലംഘകര്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാന്‍ സൗദി ഭരണാധികാരിയായ അബ്ദുല്ലാ രാജാവ് മൂന്നുമാസ സമയപരിധി അനുവദിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

മൂന്നുമാസത്തിനുശേഷം കാര്യങ്ങള്‍ ശരിപ്പെടുത്താത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രാജാവിന്റെ ഉത്തരവുപ്രകാരം ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി ഫഖീഹ് പറഞ്ഞു.

പുതിയ ഉത്തരവുപ്രകാരം ചുവപ്പ് വിഭാഗത്തില്‍ ഉള്‍പ്പെട്ട് ഇക്കാമ കാലാവധി അവസാനിച്ചിട്ടുണ്‍ടെങ്കില്‍ അവര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ പച്ച വിഭാഗത്തിലേക്ക് മാറ്റാന്‍ കഴിയുമെന്ന് മന്ത്രി ഫഖീഹ് വ്യക്തമാക്കി.

അതേസമയം, രാജാവ് നല്‍കിയ ഉത്തരവില്‍ ഹജ്ജ്, ഉംറ വിസകളിലെത്തിയവര്‍ക്കും രാജ്യത്ത് നുഴഞ്ഞുകയറിയവര്‍ക്കും അനധികൃതമായി തങ്ങുന്നവര്‍ക്കും അവസരമുണടാകില്ലെന്നും ഇവര്‍ രാജ്യം വിടുകയായിരിക്കും മാര്‍ഗമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.