Latest News

മകനെ തട്ടിക്കൊണ്ടുപോയതായി പിതാവിന്റെ പരാതി; അന്വേഷണത്തിനിടെ മകന്‍ തിരിച്ചെത്തി

Kerala, Kidnap, Complaint,
വിഴിഞ്ഞം : പത്തൊമ്പതുകാരനായ മകനെ തട്ടിക്കൊണ്ടു പോയതായി പിതാവിന്റെ പരാതി. കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെ യുവാവ് തിരിച്ചെത്തി. പരിചയമുള്ള ചിലര്‍ കാറില്‍ കയറ്റിക്കൊണ്ടു പോയതായാണ് യുവാവിന്റെ മൊഴി. എന്നാല്‍ പിതാവുമായുള്ള പണമിടപാടാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പറയപ്പെടുന്നു. കോവളം സ്വദേശിയായ ഷമീം (19)നെയാണ് കഴിഞ്ഞ ദിവസം കാണാതായത്. രാത്രി വൈകിയിട്ടും മകന്‍ വീട്ടിലെത്താതായതോടെയാണ് പിതാവ് ബാഷ കോവളം പോലീസില്‍ പരാതിയുമായി എത്തിയത്.

 സംശയമുള്ള ചിലരെ ചുറ്റിപ്പറ്റി വിഴിഞ്ഞം സിഐ സ്റ്റുവര്‍ട്ട് കീലറുടെയും കോവളം എസ്‌ഐ പ്രേംകുമാറിന്റെയും നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം യുവാവ് വീട്ടിലെത്തി. 

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പരിചയമുള്ള ഒരാള്‍ ഒരു സ്ഥലം വരെ പോകണമെന്ന് ഫോണില്‍ ബന്ധപ്പെടുകയും കോവളത്ത് വച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും യുവാവ് പറഞ്ഞതായി പോലീസ് അറിയിച്ചു.ഇത് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിഐ അറിയിച്ചു.

Keywords: Kerala, Kidnap, Complaint, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.