ഇടുക്കി: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരിരംഗന്‍ എത്താഞ്ഞതില്‍ പ്രതിഷേധിച്ച് മന്ത്രി പി.ജെ ജോസഫിനെ ഇ.എസ് ബിജിമോള്‍ എംഎല്‍എ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 8.30നു ഇടുക്കി കളക്ട്രേറ്റില്‍ എത്തുമെന്ന് അറിയിച്ചിരുന്ന കസ്തൂരി രംഗനെ കാത്ത് മന്ത്രിപി.ജെ ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ, കര്‍ഷകസംഘടനാ പ്രതിനിധികള്‍ രാവിലെ 8.30ാടെ തന്നെ കുയിലിമലയില്‍ എത്തി കാത്തു നിന്നിരുന്നു. എന്നാല്‍ 9.20ാടെ കസ്തൂരി രംഗന്‍ എത്തില്ലെന്ന സന്ദേശമാണു നേതാക്കള്‍ക്കു ലഭിച്ചത്.
എറണാകുളത്തുനിന്നും ഹെലികോപ്റ്ററില്‍ എത്തുമെന്ന് അറിയിച്ചിരുന്ന അദ്ദേഹം മഞ്ഞുമൂലം യാത്രമാറ്റിവച്ചതായാണു അറിയിപ്പുവന്നത്. തുടര്‍ന്നായിരുന്നു മന്ത്രി പി.ജെ ജോസഫിനെ ഇ.എസ് ബിജിമോള്‍ തടഞ്ഞത്. മന്ത്രി പോകാന്‍ ഒരുങ്ങവേ കാര്യത്തിനു തീരുമാനം ഉണ്ടാക്കിയിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് പീരുമേട് എംഎല്‍എയായ ബിജിമോള്‍ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. ഇതേ തുടര്‍ന്നു പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കളക്ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു.
ഏപ്രില്‍ 15നു മുമ്പ് കേന്ദ്രസര്‍ക്കരിനു റിപ്പോര്‍ട്ടു നല്‍കേണ്ടതിന്റെ ഭാഗമായാണു ഇന്നു രാവിലെ ഇടുക്കിയിലും ഉച്ചകഴിഞ്ഞ് വയനാട്ടിലും കസ്തൂരി രംഗന്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ നിയമസഭയും പ്രമേയം പാസാക്കിയതാണ്. ഇതിനെ തുടര്‍ന്നാണു വിവാദവിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു നല്‍കുന്നതിനായി കസ്തൂരി രംഗന്‍ കമ്മറ്റിയെ നിയോഗിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണു കസ്തൂരി രംഗന്റെ സന്ദര്‍ശനം സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. ഇതനുസരിച്ച് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളും നടത്തിയിരുന്നു. നൂറുകണക്കിനാളുകള്‍ നിവേദനം നല്‍കാനും എത്തിയിരുന്നെങ്കിലും എല്ലാവരും നിരാശരായി മടങ്ങേണ്ടിവന്നു.

Keywords: Kerala, Biji Mol MLA, KC Joseph, Idukki,

No comments:
Post a Comment