കൊച്ചി: കേരളത്തിലെ കുട്ടികളില്‍ രക്ത സമ്മര്‍ദം കൂടുന്നതായി റിപ്പോര്‍ട്ട്. പഠനഭാരവും വ്യായാമക്കുറവും ആഹാര രീതിയുമാണ് രക്ത സമ്മര്‍ദം കൂടുന്നതിന് കാരണമാകുന്നത്. പെണ്‍കുട്ടികളില്‍ 90 ശതമാനവും ആണ്‍കുട്ടികളില്‍ 80 ശതമാനവും തുടര്‍ച്ചയായി അഞ്ചു മിനിറ്റ് വ്യയാമംചെയ്യാന്‍ കഴിയാത്തവരാണ്. ഇതില്‍ പകുതിയിലധികം പേര്‍ക്കും രക്തമ്മര്‍ദം അനുഭവപ്പെടുന്നു.
ഉപ്പ് അധികമുള്ള ഭക്ഷണം രക്ത സമ്മര്‍ദം കൂടാതെ രക്ത സമ്മര്‍ദം കൂട്ടുന്നുണ്‍ട് . കരളീയര്‍ ശരീരത്തിന് ആവശ്യമുള്ളതിന്റെ ആറുമുതല്‍ ഏഴിരട്ടിവരെ ഉപ്പ് അധികമായി ഉപയോഗിക്കുന്നുണ്ട് . മുതിര്‍ന്ന ഒരാള്‍ പരമാവധി അഞ്ചുഗ്രാം ഉപ്പു മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ. എന്നാല്‍ കേരളത്തില്‍ മുതിര്‍ന്ന ഒരാള്‍ ദിവസവും 25 മുതല്‍ 35 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 30.5 ശതമാനംപേരിലും ഉപ്പിന്റെ അമിതോപയോഗംമൂലം രക്താതിസമ്മര്‍ദം ഉണ്ടാവുകയും ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, ആമാശയക്യാന്‍സര്‍, ആസ്ത്മ എന്നിവ വരുത്തുന്നു. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 35 മുതല്‍ 40 ശതമാനംവരെയുള്ളവര്‍ക്ക് രക്ത സമ്മര്‍ദമുണ്ടണ്ട്.
സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, നൂഡില്‍സ്, ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, ഉപ്പിന്റെ അംഗം കൂടിയ വറുത്ത ഭക്ഷണം, സംസ്‌കരിച്ച ഇറച്ചി, അമോണിയം കലര്‍ത്തിയ മത്സ്യം എന്നിവയുടെ ഉപയോഗത്തിലൂടയാണ് ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത്. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാരവാഹിയും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ് ശിവശങ്കരന്‍ പറയുന്നത് ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചത് രക്ത സമ്മര്‍ദ നിരക്ക് കൂടാന്‍ കാരണമാണെന്നാണ്


No comments:
Post a Comment