ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും വീണ്ടുമെത്തുന്നു. അറുപതുകളിലും എഴുപതുകളും ഹിറ്റ് സിനിമകളൊരുക്കിയ പഴയകാലത്തെ പ്രണയ ജോഡികളായ മധുവും ഷീലയും ലൈഫ് ടൈം എന്ന സിനിമയിലൂടെയാണ് ഒന്നിക്കുന്നത്. ശശി പറവൂരാണ് ലൈഫ് ടൈം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ഇരുവരും ജോഡികളായി തന്നെയാണ് അഭിനയിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങളും ഇവര്‍ തന്നെ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മധു-ഷീല ജോടികള്‍ ഒരുമിച്ച അവസാന ചിത്രം തസ്‌കരവീരനായിരുന്നു.


No comments:
Post a Comment