അഭിമാനകരമായ അസ്ഥിത്വത്തിന്റെ ആറര പതിറ്റാണ്ട് എന്ന വിഷയത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പഠന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെ അഭിമാനകരമായ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ ലീഗ് കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ഇത്തരക്കാര്‍ ഒറ്റപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. 20 സീറ്റില്‍ മുസ്‌ലിം ലീഗിന് വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ തെളിവാണ്. ലീഗിനെതിരെ രംഗത്തുവന്ന പല സംഘടനകളും ഇപ്പോള്‍ എവിടെയുണ്ടെന്നുപോലും അറിയില്ല. മതേതര ജനാധിപത്യ പ്രവര്‍ത്തനത്തിന് ശക്തിപകരാന്‍ മുസ്‌ലിം ലീഗ് ശ്രമിച്ചപ്പോള്‍ ഇത്തരം സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താനാണ് സംഘടനയെ ഉപയോഗിച്ചതെന്ന് ചെര്‍ക്കളം പറഞ്ഞു.
ആക്ടിംഗ് പ്രസിഡണ്ട് എ.എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി.എം. മുനീര്‍ സ്വാഗതം പറഞ്ഞു. അഭിമാനകരമായ അസ്ഥിത്വത്തിന്റെ ആറര പതിറ്റാണ്ട് എന്ന വിഷയം ടി.എന്‍.എ. ഖാദറും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴി എന്ന വിഷയം ബഷീര്‍ വെള്ളിക്കോത്തും അവതരിപ്പിച്ചു. മുന്‍ എം.പി.ഹമീദലി ഷംനാട്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുള്ള, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, എസ്.ടി.യു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ്, കെ.എം.സി.സി. നേതാക്കളായ യഹ്‌യ തളങ്കര, നിസാര്‍ തളങ്കര, ഹസൈനാര്‍ തോട്ടുംഭാഗം, മണ്ഡലം ലീഗ് പ്രസിഡണ്ട് എല്‍.എ. മഹമൂദ്ഹാജി, ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, ഹാഷിം കടവത്ത്, ഖാദര്‍ ബങ്കര, അബ്ദുല്‍ റഹ്മാന്‍ ഹാജി പടഌ ഇ.അബൂബക്കര്‍ ഹാജി എടനീര്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു. നേരത്തെ ഹമീദലി ഷംനാട് പതാക ഉയര്‍ത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment